Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വന്തം തട്ടകത്തില്‍ കാലിടറി ബിജെപി; ബങ്കിപുരില്‍ പ്രശാന്ത് കിഷോറിന് വിജയം

സ്വന്തം തട്ടകത്തില്‍ കാലിടറി ബിജെപി; ബങ്കിപുരില്‍ പ്രശാന്ത് കിഷോറിന് വിജയം

Kairali News 1 week ago

മുപ്പത് വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച്‌ കൊണ്ട് ബങ്കിപുരില്‍ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് വിജയം.

നീറ്റ് പരീക്ഷാ ക്രമക്കേടിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വന്തം തട്ടകത്തില്‍ തന്നെ കാലിടറിയിരിക്കയാണ്.

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ചു കൊണ്ടാണ് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന്റെ മുന്നേറ്റം.

; 'പോരാട്ടം തുടരും'; ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണെ കോടതി വെറുതെ വിട്ടതില്‍ പ്രതികരിച്ച്‌ വിനേഷ് ഫോഗട്ട്

സിറ്റിങ് എംഎല്‍എയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടിക്കായി മത്സരിച്ച പ്രശാന്ത് കിഷോർ വിജയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News