Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ; സംസ്ഥാനത്തിന്റെയാകെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നത്

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ; സംസ്ഥാനത്തിന്റെയാകെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നത്

Kairali News 22 hrs ago

സംസ്ഥാനത്തിന്റെയാകെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് മുൻ മന്ത്രി കെ എൻ ബാലഗോപാല്‍.

വി ഡി സതീശൻ സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യത്തെ തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പാണ് നടന്നതെന്നും നാലുമാസം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയമുണ്ടായ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സർക്കാരിന്റെ അഴിമതിയേയും ഭരണ പരാജയത്തെയും ചൂണ്ടിക്കാട്ടാൻ ജനങ്ങള്‍ക്കൊപ്പം എല്‍ഡിഎഫ് ഉണ്ടാകുമെന്നും കേരളം കൈവരിച്ച നേട്ടങ്ങളെയാകെ തകർത്ത് സമസ്ത മേഖലയെയും പിന്നോട്ടടിപ്പിക്കുന്ന യുഡിഎഫ് സമീപനങ്ങള്‍ക്കെതിരെ ജനപക്ഷ നിലപാടുകള്‍ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്‍ഡിഎഫ് ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

കെ എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ്. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുമുള്‍പ്പെടെ 38 ഇടത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ 22 സീറ്റുകള്‍ കൈവശമുണ്ടായിരുന്ന യുഡിഎഫിന് മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ട് 19 ആയി കുറഞ്ഞപ്പോള്‍, 15 സീറ്റ് കൈവശമുണ്ടായിരുന്ന എല്‍ഡിഎഫ് 18 ലേക്ക് സീറ്റുകള്‍ ഉയർത്തുകയാണുണ്ടായത്. ബിജെപിക്ക് ഒരു സീറ്റ് പോലും വിജയിക്കാനായില്ല.

യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് സീറ്റ് പിടിച്ചെടുക്കുവാനും തിരുവനന്തപുരം കല്ലറ ഡിവിഷനില്‍ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കുവാനും, ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് പല്ലശ്ശനയില്‍ ഭൂരിപക്ഷം വർദ്ധിപ്പിക്കുവാനും കഴിഞ്ഞു. ചിറയിൻകീഴ് അഞ്ചുതെങ്ങ് ബ്ലോക്ക് പഞ്ചായത്ത് സീറ്റ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ഭൂരിപക്ഷം താഴ്ത്തുകയും ചെയ്തു. ആകെ 1,81,862 വോട്ടുകള്‍ പോള്‍ ചെയ്ത ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 85,103 വോട്ടുകളും ( 46.8%) യുഡിഎഫിന് 73,627 വോട്ടുകളുമാണ് ( 40.49%) ലഭിച്ചത്. ബിജെപിക്ക് 22,114 വോട്ടുകള്‍ (12.16%) ലഭിച്ചു. എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ 6.31 % വോട്ട് കൂടുതല്‍.

 ‘യുഡിഎഫ് സർക്കാരിന് ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീത്’: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച്‌ പിണറായി വിജയൻ തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ‘എല്‍ഡിഎഫിന്റെ വോട്ട് വർധിച്ചു’, യുഡിഎഫ് ജയിച്ചയിടങ്ങളില്‍ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ‘വിസ്മയം’ ഇല്ല; പലയിടത്തും ഭൂരിപക്ഷം ഇടിഞ്ഞു, സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ് തേരോട്ടം

സംസ്ഥാനത്തിന്റെയാകെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നാലുമാസം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയമുണ്ടായ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പവർകട്ടും വിലക്കയറ്റവും ആരോഗ്യമേഖലയുടെ സമ്പൂർണ്ണ തകർച്ചയും മന്ത്രിമാരുടെ ആഡംബരവും ധൂർത്തും സമസ്ത മേഖലയിലും കടന്നുവന്നിരിക്കുന്ന അഴിമതിയും ജനങ്ങള്‍ തിരിച്ചറിയുകയാണ്. പ്രതിപക്ഷവും ഒരുകൂട്ടം മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ നടത്തിയ പ്രചണ്ഡമായ രാഷ്ട്രീയ പ്രചരണത്തില്‍ താല്‍ക്കാലികമായെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടുപോയ മനുഷ്യൻ തിരികെ ഇടതുപക്ഷത്തോടൊപ്പം വരുന്നു എന്നത് ആവേശകരമായ കാര്യമാണ്.

സർക്കാരിന്റെ അഴിമതിയേയും ഭരണ പരാജയത്തെയും ചൂണ്ടിക്കാട്ടാൻ ജനങ്ങള്‍ക്കൊപ്പം എല്‍ഡിഎഫ് ഉണ്ടാകും. കേരളം കൈവരിച്ച നേട്ടങ്ങളെയാകെ തകർത്ത് സമസ്ത മേഖലയെയും പിന്നോട്ടടിപ്പിക്കുന്ന യുഡിഎഫ് സമീപനങ്ങള്‍ക്കെതിരെ ജനപക്ഷ നിലപാടുകള്‍ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്‍ഡിഎഫ് ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം നല്‍കിയ പ്രിയപ്പെട്ട വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News