Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൈര് ഉണ്ടോ? 5 മിനുട്ടില്‍ കറി റെഡി, ചോറിനിത് ബെസ്റ്റ് കോംബോ

തൈര് ഉണ്ടോ? 5 മിനുട്ടില്‍ കറി റെഡി, ചോറിനിത് ബെസ്റ്റ് കോംബോ

Kairali News 2 weeks ago

ചോറുണ്ട്, എന്നാല്‍ കറിയില്ല! ഇങ്ങനെയൊരു അവസ്ഥ പലപ്പോഴും നേരിട്ടുണ്ടാകുമല്ലേ? ഒരുപാട് നേരമെടുത്ത് കറിയുണ്ടാക്കാൻ സമയമില്ലാത്തപ്പോഴും മൂഡില്ലാത്തപ്പോഴും തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി പറഞ്ഞുതരാം.

തൈര് കൊണ്ടാണ് ഈ കറി ഉണ്ടാക്കുന്നത്. പലർക്കും ചോറിനൊപ്പം അല്‍പ്പം തൈരോ മോരോ ഉണ്ടെങ്കില്‍ വേറെ കറികള്‍ ഒന്നും വേണ്ടിവരാറില്ല. അപ്പോള്‍ തൈര് കൊണ്ടുതന്നെ കറിയുണ്ടാക്കിയാല്‍ എല്ലാവർക്കും ഇഷ്ടമാകുമെന്നുറപ്പ്. സവാളയും ജീരകവും വെളിച്ചെണ്ണയുമെല്ലാം കൂടി നല്ല വെറൈറ്റി ടേസ്റ്റാണ് ഈ കറിക്ക്.

ആവശ്യമായ സാധനങ്ങള്‍

തൈര് – ആവശ്യത്തിന്
സവാള – 1 (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ – ഒരു സ്പൂണ്‍
ജീരകം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – എരിവിനനുസരിച്ച്‌

തയ്യാറാക്കുന്നത് ഇങ്ങനെ:

ആദ്യം ഒരു പാൻ അടുപ്പില്‍ വച്ച്‌ ചൂടായാല്‍ അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം അല്പം ജീരകം ചേർക്കണം. ജീരകം പൊട്ടി വരുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റാം.

കയ്പ്പില്ലാതെ പാവയ്ക്ക കഴിച്ചാലോ? ഇവ കൂടി ചേർത്ത് പാകം ചെയ്തോളൂ

സവാള ഗോള്‍ഡൻ നിറമാകുന്നത് വരെ വഴറ്റണം. ശേഷം തീ കുറച്ചുവെച്ച ശേഷം ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കാം. എരിവിനനുസരിച്ച്‌ മുളകുപൊടി ചേർക്കാം.

മസാല നന്നായി വഴറ്റി പച്ചമണം മാറിയാല്‍ ഇതിലേയ്ക്ക് തൈര് ഒഴിച്ച്‌ സാവധാനം ഇളക്കി യോജിപ്പിക്കണം. തൈര് ഒഴിച്ച ശേഷം കൂടുതല്‍ തിളപ്പിക്കരുത്. ശേഷം അടുപ്പണച്ച്‌ കറി നല്ല ചൂട് ചോറിനൊപ്പം ഉപയോഗിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News