ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായിരുന്ന വാക്കുകള്‍ മമ്മൂട്ടി തന്റെ ആ കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞതാണെന്ന് നടൻ ഹരിശ്രീ അശോകൻ.
കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകൻ തുറന്നുപറഞ്ഞത്. പഞ്ചാബി ഹൗസ്, പറക്കും തളിക തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്. ആ കഥാപാത്രങ്ങള്‍ ജനമനസ്സുകളില്‍ എക്കാലവും ഉണ്ടാകുമെന്നും, താനൊന്നും ഔട്ട് ആവൂല്ലടോയെന്നും അദ്ദേഹം പറഞ്ഞുവെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.
കൊച്ചിൻ ഹനീഫ, കലാഭവൻ മണി എന്നിവരുമായിട്ടുള്ള സൗഹൃദവും അവരുടെ ഓർമ്മകളും ഒരിക്കലും മായാത്തണെന്നും താരം പറഞ്ഞു. ദിലീപ്, മണി എന്നിവരോടൊപ്പമുള്ള സെറ്റുകള്‍ എപ്പോഴും പാട്ടും തമാശകളും നിറഞ്ഞതായിരുന്നുവെന്നും നടൻ ഓർമിച്ചെടുത്തു. കാരവനുകള്‍ വരുന്നതിന് മുൻപുള്ള കാലത്തെ ഷൂട്ടിംഗ് സെറ്റുകളെയും കുറിച്ചും അദ്ദേഹം പറഞ്ഞു. വീടുകളില്‍ താമസിച്ച് അവിടുത്തെ കുടുംബങ്ങളുമായി ഉണ്ടാക്കിയിരുന്ന ആത്മബന്ധം ഇപ്പോഴത്തെ തലമുറയ്ക്ക് നഷ്ടമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
; സീരിയസ് വേഷങ്ങള്‍ ചെയ്താലും പ്രേക്ഷകർ സ്വീകരിക്കുമെന്ന ധൈര്യം നല്‍കിയത് 'കഥാവശേഷൻ': ഇന്ദ്രൻസ്
വരാനിരിക്കുന്ന ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’ എന്ന ചിത്രത്തെയും കുറിച്ചും താരം തുറന്നുപറഞ്ഞു. ഒരു മീൻപിടുത്തകാരൻ്റെ വേഷത്തിലാണ് എത്തുന്നതെന്നും പൂർണ്ണമായും ഗൗരവം നിറഞ്ഞ ഒരു കഥാപാത്രമാണിതെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കി.

