Dailyhunt

തങ്കക്കൊലുസുകളുടെ ദം ബിരിയാണി

Kairali News 5 years ago

നടിയും നിര്‍മാതാവുമായ സാന്ദ്രതോമസ് ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും പല വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.പല വിഡിയോകളും യൂട്യൂബില്‍ സൂപ്പര് ഹിറ്റാണ്.ഏറ്റവും പുതിയ വീഡിയോ കുട്ടികള്‍ പാചകം ചെയ്യുന്നത് ആണ് . തങ്കക്കൊലുസുകളുടെ ഇഷ്ടവിഭവമായ ദം ബിരിയാണി.

തങ്കക്കൊലുസുകളുടെ റെസിപ്പി ഇതാണ്:

1.ചിക്കന്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാല,മുളകുപൊടി, നെയ്യ്, ഉപ്പ്, മല്ലിയില പുതിനയില ,
സവാള വറുത്തത് നന്നായി മിക്‌സ് ചെയ്യുക

2.പച്ചമുളകും തൈരും ഇതിലേക്ക് ചേര്‍ത്ത് അരമണിക്കൂര്‍ .

3.അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച അരി, മസാലകള്‍ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ വേവിച്ച ശേഷം വാര്‍ത്തെടുക്കുക

4.ഫ്രൈയിങ് പാനിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ഇട്ട് അടച്ചു വച്ച്‌ വേവിക്കുക.

5.ചിക്കനിലേക്ക് വേവിച്ചു വച്ച റൈസ് മിക്‌സ് ചെയ്യുക.

6.മല്ലിയില,വറുത്തെടുത്ത സവാള ഗരംമസാല,എന്നിവ ചേര്‍ക്കുക .

7.ബാക്കിയുള്ള റൈസും ചേര്‍ത്ത് വീണ്ടും മല്ലിയിലയും പുതിനയിലയും ചേര്‍ക്കാം റോസ് വാട്ടര്‍ തളിച്ച്‌ അടച്ചു വച്ച്‌ അരമണിക്കൂര്‍ ദം ചെയ്‌തെടുക്കാം.

തങ്ക കൊലുസുകളുടെ ബിരിയാണി റെഡി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News