തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് മുന്നോട്ട് പോകാനും ജനാധിപത്യത്തെ അട്ടിമിറിക്കാനുമാണ് ബി ജെ പി ശ്രമിക്കുന്നത്.
തൃശൂർ മണലൂർ മണ്ഡലത്തില്‍ വീണ്ടും ബിജെപിയുടെ ഭക്ഷ്യക്കിറ്റ് വിതരണം നടത്താനാണ് ബിജെപി ഒരുങ്ങിയത്. 1500 ലധികം കിറ്റുകളാണ് പാക്ക് ചെയ്ത് വച്ചിരിക്കുന്നത്.
വാടാനപ്പിളി സെൻ്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്ഥലത്ത് എല്‍ ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു അതേ സമയം ബിജെപി പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് സംഘർഷം അഴിച്ചു വിട്ടിരിക്കുകയാണ്. വോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പിയുടെ കിറ്റ് വിതരണം.
തൃശൂരില്‍ വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം; പൊലീസ് കേസെടുത്തു
ഇന്നലെ തൃശൂർ മണ്ഡലത്തിലെ ഒളരിയിലെ സൂപ്പർ മാർക്കറ്റിലും ബി ജെ പി യുടെ നേതൃത്വത്തില്‍ വിഷു കിറ്റ് വിതരണം ചെയ്തിരുന്നു. അതേ തുടർന്ന് സ്ഥാപനം പൊലീസെത്തി പൂട്ടിക്കുകയും വിതരണം ചെയ്തവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിലാണ് കേസെടുത്തത്.

