Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃക്കരിപ്പൂരില്‍ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം, തങ്കയത്തെ പാര്‍ട്ടി ഓഫീസും അടിച്ച്‌ തകര്‍ത്ത് തീയിട്ടു

തൃക്കരിപ്പൂരില്‍ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം, തങ്കയത്തെ പാര്‍ട്ടി ഓഫീസും അടിച്ച്‌ തകര്‍ത്ത് തീയിട്ടു

Kairali News 5 months ago

തൃക്കരിപ്പൂരില്‍ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം. തങ്കയത്തെ പാർട്ടി ഓഫീസും അടിച്ച്‌ തകർത്ത് തീയിട്ടു.

തൃക്കരിപ്പൂരില്‍ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം.തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവിലാണ് ആക്രമണം നടത്തിയത്.

പാർട്ടി ഓഫീസിലേക്ക് ഉഗ്രശേഷിയുള്ള പടക്കം എറിയുകയായിരുന്നു. തങ്കയത്തെ പാർട്ടി ഓഫീസ് അടിച്ചു തകർത്ത് തീയിട്ടു. അതേസമയം,പാലായില്‍ കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനുനേരെയും യുഡിഎഫ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. മുറ്റത്തു കിടന്ന കാറുകള്‍ക്കുനേരെയും യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു. ജോസ് കെ മാണിയുടെ വീടിനുമുന്നില്‍ പ്രകടനം നടത്താൻ എത്തിയതായിരുന്നു യുഡിഎഫ് പ്രവർത്തകർ. വീടിനു മുന്നില്‍ വിജയാഘോഷം ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പോലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

പരാജയം സംഭവിച്ചത് വെറും 428 വോട്ടുകളുടെ വ്യത്യാസത്തില്‍, പോരാട്ടം തുടരുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഗൗരവപരമായി പരിശോധിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജയപരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർട്ടി മത്സരിച്ച 12 സീറ്റിലും പാരജയപ്പെട്ടു. ഇതിന്റെ കാരണങ്ങള്‍ പാർട്ടിക്ക് അകത്ത് ഗൗരവമായി ചർച്ച ചെയ്യും. എല്‍ഡിഎഫിലും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ നല്ല പ്രവർത്തനം കാഴ്ച വച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News