തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും വാർഡിലാണ് തീപിടുത്തം ഉണ്ടായത്.
തീയണക്കാനുള്ള ശ്രമം നടന്നുക്കൊണ്ടിരിക്കുകയാണ്.
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെ പണി ഏകദേശം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. നിലവില്‍ അവിടെ ഇലക്‌ട്രിക്കല്‍ ജോലികള്‍ അടക്കമുള്ള അവസാനഘട്ട മിനുക്കുപണികള്‍ നടന്നു വരികയായിരുന്നു. പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരുമാണ് പോലീസിനെ വിവരമറിയിച്ചത്.
; എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേർക്ക് പരുക്ക്
കൃത്യമായ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ടെങ്കിലും, കെട്ടിടത്തില്‍ നടന്നുകൊണ്ടിരുന്ന ഡ്രില്ലിംഗ് മെഷീനില്‍ നിന്നോ അല്ലെങ്കില്‍ ഷോർട്ട് സർക്യൂട്ട് മൂലമോ ആകാം തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂരില്‍ നിന്നും വടക്കാഞ്ചേരിയില്‍ നിന്നുമായി നാലോളം ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി,. മേഖലയില്‍ പെയ്യുന്ന കനത്ത മഴ തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ സഹായിച്ചതായി കരുതപ്പെടുന്നു. നിലവില്‍ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടമായതിനാലും സമീപത്ത് മറ്റ് കെട്ടിടങ്ങള്‍ ഇല്ലാത്തതിനാലും ആളപായമോ ആർക്കെങ്കിലും പരിക്കോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ വിലയിരുത്തുന്നു.

