Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശ്ശൂരിലെ ക്ഷേത്രമോഷണ പരമ്പരയ്ക്ക് വിരാമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

തൃശ്ശൂരിലെ ക്ഷേത്രമോഷണ പരമ്പരയ്ക്ക് വിരാമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kairali News 1 week ago

തൃശ്ശൂർ നഗരത്തിലെ മൂന്നോളം ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന ഇതര സംസ്ഥാനക്കാരനായ മോഷ്ടാവിനെ പൊലീസ് പിടികൂടി.

അസാം സ്വദേശിയായ 19 കാരന്‍ മഹേഷിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഡിഐജി ഓസീഫിനു സമീപമുള്ള ഇരട്ടിച്ചിറ ശിവക്ഷേത്രത്തിലും ഈ മാസം ചെട്ടിയങ്ങാടി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലും, പട്ടാളം റോഡ് മാരിയമ്മന്‍ ക്ഷേത്രത്തിലുമാണ് പ്രതി മോഷണം നടത്തിയത്.

: ബ്രസീലിന് തിരിച്ചടിയായി നെയ്മറിന്റെ പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായേക്കും

മാരിയമ്മന്‍ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളില്‍ നിന്നും, പണം സൂക്ഷിച്ച മേശയില്‍ നിന്നും ആയി 15000 രൂപയാണ് മോഷണം പോയത്.നരസിംഹ മൂര്‍ത്തി ക്ഷേത്ത്രില്‍ നിന്നും 11000 രൂപയും അതോടൊപ്പെം 10000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതി മോഷ്ടിച്ചത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിയെ തമിഴ്‌നാട് തിരുനെല്‍വേലിയില്‍ നിന്നുമാണ് പിടികൂടിയത്.അന്വേഷണത്തില്‍ പ്രതിയുടെ പേരില്‍ തിരുവനന്തപുരം,തൃശൂര്‍ എന്നീ ജില്ലകളില്‍ മുന്നേ തന്നെ കേസ് ഉണ്ടായിരുന്നതായും കണ്ടെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News