തൃശൂർ വാടാനപ്പള്ളിയില്‍ വോട്ടിനായി ബിജെപി കിറ്റ് നല്‍കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഗോഡൗണ്‍ ഉടമ പ്രവീണിനും കിറ്റിന് ഓർഡർ നല്‍കിയ വ്യക്തിയ്ക്കുമെതിരെയാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വാടാനപ്പള്ളി പൊലീസിന് പരാതി നല്‍കിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. വാടാനപ്പിള്ളിയില്‍ വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം നടത്തിയിരുന്നു.1500 ല്‍ അധികം കിറ്റുകളാണ് ഇന്നലെ കണ്ടെടുത്തത്. വാടാനപ്പിളി സെൻ്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതേ തുടർന്ന് പ്രേദേശത്ത് ബിജെപി പ്രവർത്തകർ സംഘർഷം ഉണ്ടാക്കുകയും ചെയ്തു.
സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചായിരുന്നു നടപടിയെടുത്തത്. കഴിഞ്ഞ ദിവസം തൃശൂർ മണ്ഡലത്തിലെ ഒളരിയിലെ സൂപ്പർ മാർക്കറ്റിലും ബി ജെ പി യുടെ നേതൃത്വത്തില്‍ വിഷു കിറ്റ് വിതരണം ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപി ഉന്നത നേതാക്കളടക്കം പങ്കാളികളായതാണ് വിവരം.

