തുണി അലക്കുന്നതിനേക്കാള്‍ പാടുപിടിച്ച പണി വേറെയൊന്നില്ല എന്നത് പലരുടേയും പ്രധാന പരിഭവങ്ങളില്‍ ഒന്നാണ്. എന്നാല്‍, വാഷിംഗ് മെഷിനുകള്‍ കളം നിറഞ്ഞതോടെ അക്കാര്യത്തില്‍ ഏതാണ്ടൊക്കെ പരിഹാരമായി.
കാര്യം ഏറ്റവും എളുപ്പത്തില്‍ നടക്കുമെങ്കിലും ശരിയായ രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ മെഷീന്റെ കാര്യത്തില്‍ വേഗം തീരുമാനമാകും. തുണിയെടുത്തിട്ട് ഡിറ്റർജന്റ് ഒഴിച്ച് രണ്ട് തവണ കറക്കിയാല്‍ പണി ദാ തീർന്നു. എന്നാല്‍, അവ പരിപാലിക്കാൻ ഇത്തിരി കുഞ്ഞുവലിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ചിന്തിച്ച് കാടു കയറേണ്ട; ഓവർ തിങ്കിങിനെ മറികടക്കാൻ ഈ വഴികള്‍ പരീക്ഷിക്കാം…തുണിയലക്കി കഴിഞ്ഞ ശേഷം വാഷിംഗ് മെഷീൻ അടച്ചിടാറുണ്ടോ ? ഇത് ചെറിയൊരു കാര്യമാണെന്ന് തോന്നാം, പക്ഷേ വലിയ പ്രാധാന്യമുണ്ട്. പലരും വാഷിംഗ് മെഷീൻ എപ്പോഴും അടച്ചിടാൻ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, ഇത് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. എപ്പോഴു വാതില്‍ അടച്ചിടുന്നത് പൂപ്പലിനും ബാക്ടീരിയകള്‍ക്കും വളരാനുള്ള സാഹചര്യം സൃഷ്ടിക്കും
അതിന്റെ ഫലമായി ഫ്രണ്ട്-ലോഡിംഗ് മെഷീനുകളില്‍ സാധാരണയായി പൂപ്പല്‍ മണം അനുഭവപ്പെടാറുണ്ട്. മെഷീന്റെ വാതില്‍ വെറുതേ ഒന്ന് തുറന്നിടുക, അല്ലെങ്കില്‍ അലക്കിയെടുക്കുന്ന തുണിയും അഴുക്കുതുണിയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല. അതേസമയം, വീട്ടില്‍ കുട്ടികളോ പൂച്ച പോലുള്ള വളർത്തുമൃഗങ്ങളോ ഉണ്ടെങ്കില്‍ വാതില്‍ അടച്ചിടുന്നതാണ് ഭേദം. പൂപ്പല്‍ മണം മാറ്റാൻ മറ്റുവഴി നോക്കാം. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം.

