ഉത്തരാഖണ്ഡിലും എസ്‌എഫ്‌ഐക്ക് വിജയം. ഡിഎവി പിജി കോളേജില്‍ വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിജയിച്ചു. എസേഎഫ്‌ഐയുടെ ശൈലേന്ദ്ര സിങ് വിജയിച്ചത് 1000ത്തിലധികം വോട്ടുകള്‍ക്കാണ്.
ചരിത്രത്തില്‍ ആദ്യമായാണ് എസ്‌എഫ്‌ഐ വൈസ് പ്രസിഡന്റ്.
അതേസമയം, കേരളത്തിലെ എം ജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി എസ്‌എഫ്‌ഐ. 14 സീറ്റും നിലനിർത്തി മഹാരാജാസില്‍ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. കഴിഞ്ഞ നാല് വർഷമായി മുഴുവൻ സീറ്റിയിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു.
ആലുവ യു സി കോളേജ് 6 വർഷങ്ങള്‍ക്കു ശേഷം എസ്‌എഫ്‌ഐ പിടിച്ചെടുത്തു. ഭാരത് മാത ലോ കോളേജിലും എസ്‌എഫ്‌ഐ വിജയിച്ചു. തിരുവല്ല മർത്തോമ കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, തൊടുപുഴ കോ-ഓപറേറ്റീവ് ലോ കോളേജ് എന്നിവയിലെല്ലാം
മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. കോട്ടയം സിഎംഎസ് കോളേജ് എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് എസ്‌എഫ്‌ഐ പിടിച്ചെടുത്തു. തൃക്കാക്കര കെ എംഎം കോളേജിലും വിജയം.
ഇന്നു കേരളത്തില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ ഉജ്ജ്വല നേട്ടം കൈവരിച്ചു.

