Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തരേന്ത്യയില്‍ മഴ ശക്തം; മുംബൈയില്‍ ഇന്നും റെഡ് അലേര്‍ട്ട്

ഉത്തരേന്ത്യയില്‍ മഴ ശക്തം; മുംബൈയില്‍ ഇന്നും റെഡ് അലേര്‍ട്ട്

Kairali News 2 weeks ago

‌ ഉത്തരേന്ത്യയില്‍ മഴ കനക്കുന്നു. ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും മുംബൈയില്‍ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുഴുവൻ വിദ്യാലയങ്ങളും ഇന്നും അടഞ്ഞുകിടക്കും. മുംബൈ അടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും മഴ കെടുതി രൂക്ഷമാണ്. അസമിലും അരുണാചല്‍ പ്രദേശിലും കനത്തെ മഴയെ തുടർന്ന് വലിയ നാശനഷ്ടം ആണ് ഉണ്ടായത്.

വിവാദങ്ങള്‍ക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും

അതേസമയം, കനത്ത മഴയെ തുടർന്ന് മുംബൈയില്‍ ‘വർക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധ്യമാകുന്നിടത്തെല്ലാം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നല്‍കണമെന്ന് സ്വകാര്യ കമ്പനികളോട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അവശ്യ സർവീസുകള്‍ ഒഴികെയുള്ള സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പകുതി ദിവസം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ബ്രിഹൻമുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News