Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാഹനങ്ങളുടെ സാങ്കേതികവിദ്യ പരീക്ഷിക്കാൻ 'ദുബായ് മൊബിലിറ്റി ലാബ്സ്'

വാഹനങ്ങളുടെ സാങ്കേതികവിദ്യ പരീക്ഷിക്കാൻ 'ദുബായ് മൊബിലിറ്റി ലാബ്സ്'

Kairali News 3 days ago

സ്വയം ഓടുന്ന വാഹനങ്ങളുടെയും ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെയും പരീക്ഷണത്തിനായി ദുബായില്‍ അത്യാധുനിക കേന്ദ്രം തുറന്നു.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോണ്‍സ് അതോറിറ്റിയും ചേർന്നാണ് ദുബായ് സിലിക്കണ്‍ ഒയാസിസില്‍ 'ദുബായ് മൊബിലിറ്റി ലാബ്സ്' ആരംഭിച്ചത്. നിയന്ത്രിത സാഹചര്യങ്ങളിലും പൊതുനിരത്തുകളിലും സ്വയം ഓടുന്ന വാഹനങ്ങളുടെ സാങ്കേതികവിദ്യ പരീക്ഷിക്കാൻ സൗകര്യമുള്ള കേന്ദ്രമാണിത്. വാഹനങ്ങളുടെ സുരക്ഷ, സാങ്കേതിക മികവ്, വിവിധ സാഹചര്യങ്ങളിലെ പ്രതികരണശേഷി എന്നിവ വിലയിരുത്തുന്നതിനും റോഡിലിറക്കുന്നതിന് മുൻപ് സാങ്കേതികവിദ്യകള്‍ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തുന്നതിനും ലാബ്സ് സഹായിക്കും.

ദുബായിലെ സ്മാർട്ട് സ്വയംനിയന്ത്രിത ഗതാഗത തന്ത്രത്തിന്റെ ഭാഗമായി 2030 ഓടെ എമിറേറ്റിലെ മൊത്തം ഗതാഗത യാത്രകളുടെ 25 ശതമാനം സ്വയം ഓടുന്ന വാഹനങ്ങളിലേക്കു മാറ്റുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണ് പുതിയ പരീക്ഷണകേന്ദ്രമെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അല്‍ തായർ പറഞ്ഞു.

 ഇൻഷുറൻസ് പ്രീമിയം കുത്തനെ കുറയും; വാഹന ഉടമകളെ കാത്തിരിക്കുന്നത് സന്തോഷ വാർത്ത, എന്താണ് ബീമ സുഗം?

ദുബായ് സിലിക്കണ്‍ ഒയാസിസിലെ പരീക്ഷണകേന്ദ്രത്തില്‍ നിയന്ത്രിത സാഹചര്യങ്ങളിലും പൊതുനിരത്തുകളിലുമായി 248 വ്യത്യസ്ത പരീക്ഷണ സാഹചര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ നിന്ന് അല്‍ ഖുദ്റ വരെയുള്ള പൊതുനിരത്തുകളിലും വാഹനങ്ങള്‍ക്ക് പരീക്ഷണം നടത്താം. നിയന്ത്രിത പരീക്ഷണവും യഥാർഥ റോഡിലെ പരീക്ഷണവും ഒരേ സംവിധാനത്തില്‍ നടത്താനാകുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത. പരീക്ഷണകേന്ദ്രത്തില്‍ മൂന്ന് പിന്തുണാ യൂണിറ്റുകളും മൂന്ന് 60 കിലോവാട്ട് വൈദ്യുത വാഹന ചാർജറുകളും ഒരുക്കിയിട്ടുണ്ട്. വെയ്‌റൈഡ്, പോണി എഐ, ടെസ്‌ല തുടങ്ങിയ ആഗോള കമ്പനികള്‍ വികസിപ്പിച്ച സ്വയം ഓടുന്ന വാഹനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പരീക്ഷണങ്ങള്‍ ഇവിടെ ഇതിനകം വിജയകരമായി നടത്തിയിട്ടുണ്ട്.

 കാൻസർ ബാധിച്ച കുട്ടികള്‍ക്ക് കൈത്താങ്ങായി യുഎഇ

ആഗോള കമ്പനികള്‍ക്കും സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും പരീക്ഷിക്കാനും സാക്ഷ്യപ്പെടുത്താനും വാണിജ്യാടിസ്ഥാനത്തില്‍ നടപ്പാക്കാനും സഹായിക്കുന്ന സമഗ്ര സംവിധാനമാണ് ദുബായ് മൊബിലിറ്റി ലാബ്സിലൂടെ ഒരുക്കുന്നതെന്ന് ഡിഐഇസഡ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. മുഹമ്മദ് അല്‍ സറൂണി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News