വാക്‌സിനുകള്‍ക്കിടയിലെ ഇടവേളയുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
വാക്‌സിനുകള്‍ക്കിടയിലെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്ത് എന്ന് കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. വാക്‌സിന്‍ നയത്തില്‍ കോടതി ഇടപെടരുത് എന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വാക്‌സില്‍ നയം രൂപീകരിച്ചതെന്നും കോടതി ഇടപെടല്‍ വാക്‌സിന്‍ നയത്തെ ബാധിക്കുമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

