വമ്പൻ താരനിരയോ വൻ ബഡ്ജറ്റ് ഒന്നുമില്ല, തിരുവനന്തപുരത്തുകാരൻ കൃഷ്ണനുണ്ണിയുടെ ട്രിപ്പിള്‍ ഡെക്കറിന് ഒടിടിയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
5 ലക്ഷത്തില്‍ താഴെ ബഡ്ജറ്റിലാണ് കൃഷ്ണനുണ്ണി ചിത്രം ഒരുക്കിയത്. കൂട്ടുകാരും പുതുമുഖ താരങ്ങളും ആണ് സിനിമയില്‍ മിന്നി തിളങ്ങി ഇരിക്കുന്നത്.
ആഗ്രഹങ്ങളാണ് മനുഷ്യരെ എന്ത് പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ട് നയിക്കുന്നത്. അങ്ങനെയൊരു ആഗ്രഹത്തിനുപിന്നാലെയാണ് കൃഷ്ണനുണ്ണിയും സഞ്ചരിച്ചത്. സിനിമയോട് ചെറിയ പ്രായത്തില്‍ മോഹം തോന്നിയ കൃഷ്ണനുണ്ണിയുടെ ആ പ്രയ്തനം വിജയിച്ചത്തിൻ്റെ സന്തോഷത്തിലാണ് ഇപ്പോള്‍.
വലിയ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം ഒന്നുമല്ല കൃഷ്ണനുണ്ണിയുടെ ട്രിപ്പിള്‍ ഡക്കർ, 5ലക്ഷത്തില്‍ താഴെ ബഡ്ലറ്റില്‍ ഒരുക്കിയ ഒരു അടിപൊളി പടം, സിനിമയുടെ ഭൂരിഭാഗം ഷോട്ടുകളും ചിത്രീകരിച്ചത് ഐഫോണിലാണെന്ന പ്രത്യേകത കൂടിയുണ്ട്. പുതുമത താരങ്ങള്‍ മാത്രം അഭിനയിച്ച സിനിമ കഥയ്ക്കും അവതരണത്തിനുമാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്.
; 'ടൈഗേറിയൻസ് റോർ' എത്തി, തകർത്താടി ഹൃദു ഹാറൂണ്‍; ശ്രദ്ധനേടി 'ടെക്‌സാസ് ടൈഗറി'ലെ ആദ്യ ഗാനം
മനോരമ മാക്സില്‍ റിലീസ് ചെയ്ത ട്രിപ്പിള്‍ ഡെക്കർക്കിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. 2020ലാണ് കൃഷ്ണനുണ്ണി സംവിധാനം ചെയ്ത് ട്രാൻസിഷൻ എന്ന ആദ്യസിനിമ പുറത്തിറങ്ങുന്നത്. പതിനായിരം രൂപ ബഡ്ജറ്റില്‍ പുറത്തിറക്കിയ ഹ്രസ്വചിത്രത്തിന് തമിഴ്നാട് ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക മെൻഷനും ചമ്പല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
ആദ്യസിനിമയ്ക്ക് ശേഷം നിരവധി പേരെ കണ്ട് സിനിമാ കഥ പറഞ്ഞെങ്കിലും ഒന്നും ശരിയായില്ല. ഒടുവിലാണ് കൃഷ്ണ പൂജപ്പുരയുടെ നിർമാണത്തില്‍ ഡബിള്‍ ഡക്കർ സിനിമ ചെയ്തത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സിനിമയുടെ കൂടുതല്‍ ലോക്കേഷനും. ഒടിടി പ്ലാറ്റ്ഫോമില്‍ മികച്ച പ്രതികരണം ലഭിച്ച സിനിമയ്ക്കു പിന്നില്‍ കൃഷ്ണനുണ്ണിക്ക് ഒപ്പം നിന്നത് ഉറ്റ സുഹൃത്തുക്കളാണ്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന സന്തോഷത്തിനിടയിലും കൃഷ്ണനുണ്ണി ഇപ്പോള്‍ അടുത്ത സിനിമയുടെ പണിപ്പുരയിലാണ്.

