തിരുവനന്തപുരം വർക്കലയില്‍ കാമുകിയുമായി വീട്ടിലെത്തിയ യുവാവിന് ക്രൂരമർദനം. ഇലകമണ്‍ കെടാകുളം വിവി ലാൻഡിൻ സീനുവിനാണ് കുപ്പി കൊണ്ടുള്ള മർദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
യുവാവിനെ ഭാര്യയും ഭാര്യാപിതാവും ചേർന്നാണ് മർദിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി കെടാകുളം ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. സീനുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

