Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാട്ടിലെ സ്വകാര്യ ബസ് പണിമുടക്ക്; ഉന്നതതല ചര്‍ച്ച ഇന്ന്

വയനാട്ടിലെ സ്വകാര്യ ബസ് പണിമുടക്ക്; ഉന്നതതല ചര്‍ച്ച ഇന്ന്

Kairali News 1 week ago

കെ എസ് ആർ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നു എന്നാരോപിച്ച്‌ വയനാട് ജില്ലയിലെ സ്വകാര്യ ബസുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് സംബന്ധിച്ച ഉന്നതതല ചർച്ച ഇന്ന് നടക്കും.

ജൂലൈ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും എന്നായിരുന്നു ബസുടമകള്‍ അറിയിച്ചത്. പിന്നീട് എഡിഎമ്മുമായി നടത്തിയ ചർച്ചയില്‍ പണിമുടക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ഇന്ന് ഉന്നതതല ചർച്ച നടക്കുക.

ഭരണംമാറിയതിന് തൊട്ടുപിന്നാലെയുള്ള അദാനിയുടെ ഓഹരിക്കൈമാറ്റം പറയുന്നതെന്ത്? മുഖ്യമന്ത്രി അതൃപ്തി അറിയിച്ചാല്‍ മാത്രം മതിയോ?

കെ എസ് ആർ ടി സി ഓർഡിനറി ബസിലെ സൗജന്യ യാത്ര, ബസുകളുടെ സമയ ക്രമീകരണം, സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസുകളില്‍ കൂടി ഏർപ്പെടുത്തുക, വിദ്യാർഥികളുടെ ബസ് ചാർജ് വർധന എന്നിവ ഉടമകള്‍ ചർച്ചയില്‍ ഉന്നയിക്കും. വിദ്യാർഥികളുടെ ബസ് ചാർജ് വർധന അനുവദിക്കുന്നതിനോട് എസ്‌എഫ്‌ഐ അനുകൂലിക്കില്ലെന്ന് വിദ്യാർഥി സംഘടനാ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയില്‍ വിദ്യാർഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് എസ്‌എഫ്‌ഐ വയനാട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News