വീട് നിർമ്മാണ കാര്യത്തിലും സീറ്റ് വിതരണം ചെയ്യുന്ന കാര്യത്തിലും അഴിമതി നടത്തുന്ന കൂട്ടമാണ് കോണ്‍ഗ്രസെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി.
കോട്ടയത്തു വച്ചായിരുന്നു എം എ ബേബിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് ഓരോ ദിവസവും ഒന്നിലേറെ കള്ളങ്ങള്‍ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കള്ളങ്ങള്‍ പറയുമ്പോള്‍ കുറച്ചുകൂടി വിശ്വസനീയമായ രീതിയില്‍ പറയാൻ പരിശ്രമിക്കുന്നത് നല്ലതാണെന്നും എം എ ബേബി പരിഹസിച്ചു.
സാമ്പത്തിക കാര്യത്തില്‍ തികഞ്ഞ അഴിമതിയാണ് കോണ്‍ഗ്രസ് നടത്തിയത്.
അവരുടെ കൈയ്യിലേക്ക് സംസ്ഥാന ഭരണം കൊടുത്താല്‍ എന്താകുമെന്ന് വോട്ടർമാർ ചിന്തിക്കണമെന്നും എം എ ബേബി പറഞ്ഞു.
വയനാടിന് വേണ്ടി കോണ്‍ഗ്രസ് പിരിച്ച ഫണ്ട് എത്ര? വി.ഡി സതീശന് മറുപടിയുണ്ടോയെന്ന് ഡോ. ടി എം തോമസ് ഐസക്
വയനാട് ദുരന്ത ബാധിതർക്ക് വീട് വച്ച് നല്‍കാനെന്ന വ്യാജേന കോണ്‍ഗ്രസ് പിരിച്ച പണം മുക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നാട്ടിലാതകെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹരിയാനയില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കെസി വേണുഗോപാലുള്‍പ്പെടെയെള്ള ദേശീയ നേതാക്കള്‍ പണം വാങ്ങിയെന്ന അതിരൂക്ഷമായി ആരോപണവുമുണ്ട്.

