തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവം ഇന്ത്യയിലാകെ ആശങ്ക പടർത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തണ്ണിമത്തൻ വിപണിയില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചൂടുക്കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. ഇനി പുറത്തിറങ്ങിയാലോ ഒരു ജ്യൂസോ നാരങ്ങാ വെള്ളമോ കുടിക്കാതെ വരാൻ പറ്റാത്ത അവസ്ഥയും.
ഈ ചൂടത്ത് തുറസ്സായ സ്ഥലങ്ങളില്‍ വില്‍ക്കുന്ന മുറിച്ച പഴങ്ങളും ജ്യൂസുകളും ഉന്മേഷദായകമായി തോന്നുമെങ്കിലും അവ പലതരം രോഗങ്ങള്‍ക്കും കാരണമാകും. കേരളത്തിലെ താപനില 40 ഡിഗ്രിയ്ക്ക് മുകളിലാണ്. ഈ ചൂടില്‍ ബാക്ടീരിയകളും ഫംഗസും പെരുകുന്നു. മുറിച്ച പഴങ്ങള്‍ വെളിയില്‍ സൂക്ഷിക്കുമ്പോള്‍, അവയുടെ പ്രതലത്തിലെ ഈർപ്പവും പഞ്ചസാരയും ബാക്ടീരിയകള്‍ക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
; ഒരു കുടുംബത്തിലെ നാലു പേരുടെ മരണം; വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി തണ്ണിമത്തൻ
കൂടാതെ, ഈ പഴങ്ങള്‍ മണിക്കൂറുകളോളം തുറസ്സായ സ്ഥലത്ത് ഇരിക്കുന്നു. ഇത് പൊടി, അഴുക്ക്, മാലിന്യങ്ങള്‍ എന്നിവ അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഈച്ചകള്‍ അവയില്‍ ഇറങ്ങുകയും പലതരം രോഗാണുക്കളെ കൊണ്ടുവരികയും ചെയ്യുന്നു. തല്‍ഫലമായി, ഈ പഴങ്ങള്‍ പുറമേക്ക് നന്നായി കാണപ്പെടുമെങ്കിലും, എളുപ്പത്തില്‍ അസുഖം വരുത്തിവയ്ക്കാം. ഒരു സമയത്തില്‍ കൂടുതല്‍ മുറിച്ചു വയ്ക്കുന്ന ഫലങ്ങള്‍ കഴിക്കുന്നിത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായി തീർന്നേക്കാം.
വീട്ടില്‍ക്കൊണ്ടു വന്ന് കഴുകി മുറിച്ചതിനുശേഷം മാത്രം പഴങ്ങള്‍ കഴിക്കാൻ പരമാവധി ശ്രമിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ വില്‍ക്കുന്ന അരിഞ്ഞ പഴങ്ങളും ജ്യൂസുകളും ഒഴിവാക്കുക. ശുദ്ധവും ഫില്‍ട്ടർ ചെയ്തതുമായ വെള്ളം മാത്രം കുടിക്കുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് ഉറപ്പാണ്.

