Monday, 07 Oct, 10.01 pm Kairali News

പ്രധാന വാര്‍ത്തകള്‍
വി കെ പ്രശാന്തിനെ അധിക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം അദ്ദേഹമിരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് ഊതി വീര്‍പ്പിച്ച ബലൂണ്‍ ആണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപം അദ്ദേഹമിരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

മേയര്‍ എന്ന നിലയില്‍ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചു പറ്റി.ഇക്കാര്യം വോട്ടര്‍മാര്‍ക്ക് വ്യക്തമായി അറിയാം.പി ആര്‍ പണികൊണ്ടല്ല എല്‍ ഡി എഫ് തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതെന്നും ആനാവൂര്‍ പറഞ്ഞു.അത് കോണ്‍ഗ്രസ്സിന്റെ സംസ്കാരമാണ്.

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കൊപ്പം പോകാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. അത് കെപിസിസി അധ്യക്ഷന്റെ പരാജയമാണെന്നും അത് മറച്ചു വക്കാനാണ് ഇപ്പോള്‍ പ്രശാന്തിനെതിരെ ജല്‍പ്പനങ്ങളുമായി ഇറങ്ങിയിരിക്കുന്നതതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kairali News
Top