Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ഥികളുടെ വീടുകളില്‍ പൊലീസ് കയറി ഭീഷണിപ്പെടുത്തുന്ന നടപടി പ്രതിഷേധാര്‍ഹം, സമരങ്ങളെ കേസുകളും വേട്ടയാടലുകളും കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതേണ്ട: എസ്‌എഫ്‌ഐ

വിദ്യാര്‍ഥികളുടെ വീടുകളില്‍ പൊലീസ് കയറി ഭീഷണിപ്പെടുത്തുന്ന നടപടി പ്രതിഷേധാര്‍ഹം, സമരങ്ങളെ കേസുകളും വേട്ടയാടലുകളും കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതേണ്ട: എസ്‌എഫ്‌ഐ

Kairali News 2 weeks ago

തിരുവനന്തപുരം ജില്ലയില്‍ നിരവധി വിദ്യാർഥികളുടെ വീടുകളില്‍ പൊലീസ് കയറി ഭീഷണിപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹമാണെന്ന് എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമല്‍, സെക്രട്ടറി നന്ദൻ എം എ എന്നിവരാണ് പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സമരങ്ങളെ കേസുകളും വേട്ടയാടലുകളും കൊണ്ട് അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇതേ രീതിയിലുള്ള പൊലീസ് നടപടികളാണ് ഇനിയും തുടരുന്നത് എങ്കില്‍ അതിലും ശക്തമായ സമരമുഖങ്ങളുമായി എസ്‌എഫ്‌ഐ തെരുവില്‍ ഉണ്ടാകുമെന്നും വിദ്യാർഥി പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി തന്നെ ലഭിക്കുമെന്നും ഇവർ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിന്റേത് കേന്ദ്രത്തെ നോവിക്കാത്ത നയപ്രഖ്യാപനം; ഇ.ഡി. ഒരു രാഷ്ട്രീയ സീൻ ഉണ്ടാക്കി, ഈ രാഷ്ട്രീയമവർ പലയിടത്തും കളിച്ചതാണ്: ബിനോയ് വിശ്വം

സർവ്വകലാശാല തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയ എസ്‌എഫ്‌ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് കെ എസ് യു പ്രവർത്തകർ ആക്രമിച്ചത്. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർക്ക് ഈ ആക്രമത്തില്‍ പരിക്കേറ്റിരുന്നു. സർവകലാശാല തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ വിജയത്തില്‍ വിറളി പൂണ്ടാണ് കെ.എസ്.യു കല്ലുകളും വടികളുംകൊണ്ട് ആക്രമണം നടത്തിയത്. ഇവരുടെ ഗുണ്ടാ വിളയാട്ടത്തിന് പൊലീസും കൂട്ടുനിന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News