Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വില കൂടി. എന്നാലും ഇപ്പോള്‍ വാങ്ങാം; അറിയാം ഇന്നത്തെ സ്വര്‍ണ വില

വില കൂടി. എന്നാലും ഇപ്പോള്‍ വാങ്ങാം; അറിയാം ഇന്നത്തെ സ്വര്‍ണ വില

Kairali News 1 week ago

കേരളത്തില്‍ സ്വർണവിലയില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലം വലിയ രീതില്‍ രാജ്യത്തെ സ്വർണ വിലയില്‍ മാറ്റമുണ്ടാക്കിയിരുന്നു.

എല്ലാ വിപണിയേയും പോലും സ്വർണവിപണിയേയും അത് സാരമായി ബാധിച്ചിരുന്നു.

വലിയ രീതില്‍ കൂടിയിരുന്ന സ്വർണ വില ഈ മാസത്തിൻ്റെ തുടക്കത്തോടെ അല്പം താഴ്ന്ന് നില്‍ക്കുകയാണ്. പശ്ചിമേഷ്യ സമാധാനത്തിലേക്ക് കടന്ന സാഹചര്യത്തിലാണോ സ്വ‌ർണ വിപണിയിലെ മാറ്റം എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്ന സംശയം. ഈ കഴിഞ്ഞ മാസം സ്വർണ വില ഒരുലക്ഷത്തി ഇരുപതിനായിരത്തോട് അടുത്ത് എത്തിയിരുന്നു. അതില്‍ നിന്നാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.

സ്വർണവില വീണ്ടും കുറഞ്ഞേ!.. അറിയാം ഇന്നത്തെ വില

ഇന്നലെ 104960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാം സ്വർണത്തിന് 13120 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അതില്‍ നിന്നും സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്. 1,05,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 13,130 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇനി വരും ദിവസങ്ങളില്‍ സ്വർണ വിലയിലെ മാറ്റങ്ങളെങ്ങനെയായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News