Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിലയില്‍ യൂടേണ്‍.; സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

വിലയില്‍ യൂടേണ്‍.; സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

Kairali News 22 hrs ago

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 1520 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,000 രൂപയായി കുറഞ്ഞു.

1,07,000 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉള്‍പ്പെടെ നല്‍കുമ്പോള്‍ വില ഇതിലും കൂടും. ഏതാണ്ട് 1,23,435 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് വില വരിക. 13,375 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില.

കഴിഞ്ഞ ദിവസം സ്വർണവിലയില്‍ വർധനവുണ്ടാവുകയാണ് ചെയ്തത്. 108520 രൂപയായിരുന്നു ഇന്നലെ സ്വർണവില.

: പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദേശം; വകുപ്പിലെ ഉന്നതരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറി വരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News