വിമുക്തഭടൻ ശ്രീ ഷെയ്ക്ക് മൊയ്‌ദീൻ അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വീട്ടില്‍ രാവിലെ 11 മണിയോടെ ആയിരുന്നു അന്ത്യം.
നൂറ്റിമൂന്ന് വയസ്സായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലും സ്വതന്ത്ര ഇന്ത്യയുടെ സൈന്യത്തിലും സേവനമനുഷ്ഠിച്ച ഷെയ്ക്ക് മൊയ്‌ദീൻ രണ്ടാം ലോകമഹായുദ്ധത്തിലും 1947-49 കാലത്ത് നടന്ന കാശ്മീർ യുദ്ധത്തിലും ഇന്ത്യൻ സേനാംഗമായി പങ്കെടുത്തു. പാക്കിസ്ഥാനെതിരെ ശക്തമായി പൊരുതിയ ധീര സൈനികനാണ്. അദ്ദേഹത്തിന്റെ സൈനിക സേവനവും ചരിത്രാനുഭവങ്ങളും പുതിയ തലമുറയ്ക്ക് പാഠമാണ്.
കാസർഗോഡ് കുഴല്‍ കിണർ ട്രാക്ടർ മറിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചുഷെയ്ക്ക് മൊയ്‌ദീന്റെ ജീവിതം ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന അധ്യായമാണ്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയില്‍ സേവനമനുഷ്ഠിച്ച കാലത്തും സ്വതന്ത്ര ഇന്ത്യയുടെ സൈനികനായി കശ്മീരുള്‍പ്പടെ ഒട്ടേറെ പ്രദേശങ്ങളില്‍ കാവല്‍നിന്നപ്പോഴും രാജ്യത്തിന്റെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ അദ്ദേഹം, തലമുറകള്‍ക്ക് ഓർമിക്കാവുന്ന ജീവിതമാണ് നയിച്ചത്.
സ്വാതന്ത്ര്യത്തിന്റെ മൂല്യവും രാജ്യസ്നേഹത്തിന്റെ അർഥവും സ്വന്തം ജീവിതത്തിലൂടെ അടയാളപ്പെടുത്തിയ വിമുക്തഭടനാണ്. ഷെയ്ക്ക് മൊയ്‌ദീന്റെ ജീവിതവും സൈനിക സേവനവും സംബന്ധിച്ച വിശദ വിവരങ്ങള്‍ ഡോ. ഷിജൂഖാൻ തയ്യാറാക്കിയ 'ചരിത്രത്തിന്റെ കാവല്‍ഭടൻ'എന്ന സെപ്തംബർ 20ൻ്റെ ദേശാഭിമാനി വാരാന്ത്യപ്പതിപ്പിലെ ഫീച്ചറില്‍ നിന്നാണ് പുറംലോകം അറിയുന്നത്.

