Dailyhunt
വിപണിയില്‍ വലിയ കുതിപ്പ്; നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും

വിപണിയില്‍ വലിയ കുതിപ്പ്; നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും

Kairali News 3 weeks ago

ശ്ചിമേഷ്യയിലെ വെടിനിർത്തല്‍ പ്രഖ്യാപനവും എണ്ണവിലയിലെ ഇടിവും വിപണിയില്‍ ഉണ്ടാക്കിയ ഊർജ്ജം ഓഹരിവിപണിയില്‍ വലിയ കുതിപ്പിന് കാരണമായി.

നിഫ്റ്റി 873 പോയിന്റ് മുന്നേറി 23,997.35 ഇല്‍ അവസാനിച്ചപ്പോള്‍, സെൻസെക്‌സ് 3000ത്തിനടുത്ത് പോയിന്റുകള്‍ ഉയർന്ന് 77,562.90 പോയിന്റില്‍ ക്ലോസ് ചെയ്തു.

ബാങ്കിംഗ്, ഓട്ടോ ഓഹരികള്‍ നടത്തിയ കുതിപ്പാണ് ഓഹരി വിപണിക്ക് കരുത്ത് പകർന്നത്. നിഫ്റ്റി ബാങ്ക് മൂവായിരത്തോളം പോയിന്റ് ഉയർന്നപ്പോള്‍ മിഡ്ക്യാപ് സൂചികയും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇതോടെ ബിഎസ്‌ഇ സെൻസെക്‌സ് കമ്പനികളുടെ മൊത്തം വിപണി മൂല്യം ഏകദേശം 16 ലക്ഷം കോടി രൂപ വർധിച്ചു.

: സൗഭാഗ്യം വാതില്‍ തുറക്കും… ധനലക്ഷ്മി ഡി എല്‍ 47 നറുക്കെടുപ്പ് ഫലം അറിയാം…

ബാങ്കിംഗ്, എൻബിഎഫ്സി ഓഹരികളില്‍ ബജാജ് ഫിനാൻസ് , ശ്രീറാം ഫിനാൻസ് , ചോളമണ്ഡലം എന്നിവ 10% വരെ ഉയർന്നു.ക്രൂഡ് വില ഇടിഞ്ഞതോടെ ഓട്ടോ ഓഹരികളും, ഓയില്‍ മാർക്കറ്റിംഗ്, എയർലൈൻ ഓഹരികളും നേട്ടത്തില്‍ എത്തി. അദാനി ഓഹരികളും എസ്‌ഇസി കേസുമായി ബന്ധപ്പെട്ട വാർത്തകളെത്തുടർന്ന് ഉയർന്നു; ടൈറ്റൻ 6% ഉയർന്ന് റെക്കോർഡ് നിലവാരത്തിലെത്തി. ഐടി, ഫാർമ മേഖലകള്‍ക്കും ചെറിയ നേട്ടമുണ്ടായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News