Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിരുദ്ധ ദിശകളില്‍ നീങ്ങി നിഫ്റ്റിയും സെൻസെക്‌സും; വൻ ഇടിവ് രേഖപ്പെടുത്തി എല്‍ഐസി

വിരുദ്ധ ദിശകളില്‍ നീങ്ങി നിഫ്റ്റിയും സെൻസെക്‌സും; വൻ ഇടിവ് രേഖപ്പെടുത്തി എല്‍ഐസി

Kairali News 3 weeks ago

ന്ത്യൻ ഓഹരിവിപണിയിലെ പ്രധാന സൂചികകള്‍ ഇന്ന് തുറന്നത് കൃത്യമായ സമ്മിശ്രമായ സൂചനകള്‍ നല്‍കി. ഇന്ന് പത്ത് മണിയോടെ എൻഎസ്‌ഇ നിഫ്റ്റി സൂചിക 137 പോയിന്റുകള്‍ ഇടിഞ്ഞ് 24,637 പോയിന്റുകളിലും, ബിഎസ്‌ഇ സെൻസെക്സ് 221 പോയിന്റുകള്‍ ഉയർന്ന് 78,860.64 പോയിന്റുകളിലും ആണ് വ്യാപാരം നടത്തുന്നത്.

ഇതിനിടയില്‍ വൻ കിഴിവോടെ എല്‍ഐസിയുടെ ഏഴു ശതമാനത്തോളം ഓഹരികള്‍ വില്‍ക്കാനായി കേന്ദ്ര സർക്കാർ ഓഫർ ഫോർ സേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരികള്‍ ഇന്ന് വ്യാപാരത്തില്‍ വൻ ഇടിവ് രേഖപ്പെടുത്തി.

: ഫാറ്റി ലിവർ എന്ന നിശബ്ദനായ കൊലയാളി; കാർന്ന് തിന്നുന്നതിന് മുന്നേ ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഇന്നലെ പുതിയ ലേല സെഷൻ അവതരിക്കപ്പെട്ടതിനു പിന്നാലെ നടക്കുന്ന ആദ്യ മുഴുവൻ വ്യാപാര ദിനത്തില്‍ വ്യക്തമായ ദിശാബോധം ഇല്ലാതെയാണ് വിപണി നീങ്ങുന്നത് എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിലവില്‍ ഹിൻഡാല്‍കോ, അദാനി പോർട്സ് , അദാനി എന്റർപ്രൈസസ് , ജിയോ ഫിനാൻഷ്യല്‍ എന്നിവയുടെ ഓഹരികള്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍, ഗ്രാസിം , ഇൻഫോസിസ്, ബജാജ് ,എന്നീ കമ്പനികളുടെ ഓഹരികള്‍ വൻ നഷ്ടം സഹിക്കേണ്ടി വന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News