വിഴിഞ്ഞം തുറമുഖത്ത് നിർണായക നീക്കവുമായി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ് സർക്കാരിന്റെ അനുമതി തേടി.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് അദാനി കമ്പനി സർക്കാരിന്റെ അനുമതിക്കായി കത്ത് നല്‍കിയത്.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡാണ് സർക്കാരിന് അപേക്ഷ നല്‍കിയത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിനും വിസില്‍ എംഡിയെയുമാണ് ഇക്കാര്യം ധരിപ്പിച്ചത്.
വിഴിഞ്ഞം തുറമുഖത്തില്‍ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിയുടെ ടെര്‍മിനല്‍ വിഭാഗമായ ടിഐഎല്‍ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനല്‍ ഓപ്പറേറ്റർമാരിലൊന്നാണിത്.
Adani Vizhinjam Port Limited has sought the Kerala government’s approval for a proposed foreign investment involving a share transfer at Vizhinjam Port.

