തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികള്‍ വ്യാജമാണെന്നും തന്നെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടി.
പെണ്‍കുട്ടിയുടെ വയസ് തെളിയിക്കുന്നതിന് ആവശ്യമായ യഥാർത്ഥ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കി. പരാതിക്കാർ പെണ്‍കുട്ടിയുടെ സഹോദരന്റെ ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള യഥാർത്ഥ രേഖകള്‍ തിരുത്തിയാണ് വ്യാജ പരാതി നല്‍കിയിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പെണ്‍കുട്ടിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 18 വയസ് തികയാത്ത ഒരാള്‍ക്ക് എങ്ങനെ വോട്ടർ പട്ടികയില്‍ വരാൻ സാധിക്കുമെന്ന് അവളുടെ പക്ഷം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ കലാപം ഉണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ പെണ്‍കുട്ടി സെൻട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി അഭിനയിച്ച സിനിമയുടെ സംവിധായകൻ മോശമായി പെരുമാറിയ കേസില്‍ പെണ്‍കുട്ടി പോലീസിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.

