ട്രെയിൻ യാത്രക്കാരുടെ ആശ്വാസമായി വാർത്തയും എത്തി. ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചിരിക്കുകയാണ്.
ചെന്നൈ സെൻട്രല്‍- കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ് സ്പെഷ്യല്‍ (06119), ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത് (06115) എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ എന്നിവയാണ് പുതിയതായി അനുവദിച്ച ട്രെയിനുകള്‍. ചെന്നൈ സെൻട്രല്‍- കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ് സ്പെഷ്യല്‍ (06119) 15ന് പകല്‍ 3.10 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും ഇത് പാലക്കാടു വഴിയുളള ട്രെയിൻ ആണ്. തിരിച്ചുള്ള കൊല്ലം ജങ്‌ഷൻ- ചെന്നൈ സെൻട്രല്‍ എക്‌സ്‌പ്രസ് സ്പെഷ്യല്‍ (06120) 16 ന് രാവിലെ 10.40 ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30 ന് ചെന്നൈയില്‍ എത്തും. 16 എസി കോച്ചുകളാണ് ഉണ്ടാകുക.
വീട്ടിലെ ഫാൻ വൃത്തിയാക്കിയില്ലെങ്കില്‍ പണി പാളും; ഈ ട്രിക്ക് ഒന്ന് നോക്കൂ, സംഗതി എളുപ്പമാകും
ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത് (06115) എക്‌സ്‌പ്രസ് സ്പെഷ്യല്‍ 10ന് രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നോർത്തില്‍ എത്തും. തിരിച്ചുള്ള ട്രെയിൻ (06116) 15ന് പകല്‍ 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് എഗ്‌മൂറില്‍ എത്തും. നാല് ത്രി ടയർ എസി, 10 സ്ലീപ്പർ, 4 ജനറല്‍ എന്നിങ്ങനെയാണ് ട്രയിനിലെ കോച്ചുകള്‍. ഈ അവധി സമയത്ത് ഇത് യാത്രക്കാർക്ക് ഏറെ ഗുണകരം ആയിരിക്കും.

