തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ചില ട്രെയിൻ സർവീസുകളില്‍ മാറ്റം. തിരുവനന്തപുരം ഡിവിഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സർവീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 19, 21 തീയതികളില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 16347ാം നമ്പർ തിരുവനന്തപുരം സെൻട്രല്‍ - മംഗളൂരു സെൻട്രല്‍ എക്സ്പ്രസ്, 16343ാം നമ്പർ തിരുവനന്തപുരം സെൻട്രല്‍ - മധുരൈ ജങ്‌ഷൻ അമൃത എക്സ്പ്രസ്, 16349ാം നമ്പർ തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളുടെ സർവീസുകളിലാണ് മാറ്റം. ഈ ട്രെയിനുകള്‍ കോട്ടയത്തിന് പകരം ആലപ്പുഴ വഴി ആയിരിക്കും സർവീസുകള്‍ നടത്തുക.
തിരുവനന്തപുരം സെൻട്രല്‍ - മംഗളൂരു സെൻട്രല്‍ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍ - മധുരൈ ജങ്‌ഷൻ അമൃത എക്സ്പ്രസ് എന്നിവ തിരുവനന്തപുരം സെൻട്രലില്‍ നിന്നും തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ് നോർത്തില്‍ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ്. ഈ ട്രെയിനുകള്‍ വേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നീ സ്റ്റേഷനുകള്‍ വഴി ആകും സർവീസ് നടത്തുക.
: കുമരകത്ത് വെള്ളക്കെട്ട്; ആശുപത്രിയിലെത്താൻ വൈകിയതിനെത്തുടർന്ന് വീട്ടമ്മ മരിച്ചു
അതേസമയം, 22653ാം നമ്പർ തിരുവനന്തപുരം സെൻട്രല്‍ - ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ സർവീസിലും മാറ്റമുണ്ട്. ഈ ട്രെയിൻ 21-ന് ചെങ്ങന്നൂർ, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും തിരിച്ചുവിടുക.

