പ്രമുഖ യൂട്യൂബറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
ഇന്ന് ഉച്ചയ്ക്ക് സ്വാലിഹിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരൻ ആയ സ്വാലിഹിന്റെ യൂട്യൂബ് വീഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. യൂട്യൂബ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹത്തെ നിരവധിപ്പേർരാണ് പിന്തുടർന്നിരുന്നത്. അതേസമയം കരേക്കാട് സി കെ പാറ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും.
Popular YouTuber and Malappuram Valanchery native Swalih Valanchery has passed away while undergoing treatment for pneumonia-related health complications. He died on Saturday evening after experiencing physical discomfort earlier in the day. He had a large following on social media.

