Saturday, 21 Sep, 1.31 am Kairali News

പ്രധാന വാര്‍ത്തകള്‍
യുപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ പോലീസ് തടഞ്ഞു

യുപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ പോലീസ് തടഞ്ഞു.

ദില്ലി യുപി ബോര്‍ഡര്‍ ആയ ഗസീപൂരിലാണ് കര്‍ഷകരെ തടഞ്ഞത്. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണം, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്ച്ച്‌.

ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കുമെന്നും കര്‍ഷകര്‍. ഈ മാസം 17നാണ് മാര്‍ച്ച്‌ ആരംഭിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kairali News
Top