സാങ്കേതിക സംവിധാനങ്ങളിലെ ചില തകരാറുകള്‍ മൂലം പലപ്പോഴും ഫോണ്‍ പേയ്മെന്റുകള്‍ ചെയ്യുന്നത് തടസപ്പെടാറുണ്ട്. ബാങ്ക് സെർവറുകളിലെ സാങ്കേതിക തടസം, ഇന്റർനെറ്റ് കണക്ഷനിലെ പ്രശ്നങ്ങള്‍ എന്നിവയാണ് പലപ്പോഴും യുപിഎഐ പേയ്മെന്റുകള്‍ തടസപ്പെടുന്നതിന് കാരണമാവുന്നത്.
ഒരു തവണ പണം അയക്കാൻ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ വീണ്ടും അയക്കുന്നത് ഒഴിവാക്കണം. ആദ്യത്തെ ഇടപാട് പരാജയപ്പെട്ടതായി കാണിച്ചാലും അല്പസമയത്തിന് ശേഷം വിജയകരമായി പൂർത്തിയായേക്കാം. നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയും ബാങ്കില്‍ നിന്നുള്ള മെസേജുകളും പരിശോധിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാവും ബുദ്ധി.
; https://www.kairalinewsonline.com/secret-behind-alien-website-of-america-and-donald-trump-elk1
സാധാരണയായി പണം നഷ്ടപ്പട്ടാലും 24 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കാറുണ്ട്. എന്നാല്‍, ചില അപൂർവ്വ സന്ദർഭങ്ങളില്‍ മാത്രം അത് 72 മണിക്കൂർ അഥവാ 3 ദിവസമെടുക്കും. ഇനി മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞും പണം തിരികെ ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം. നിങ്ങള്‍ ഉപയോഗിച്ച ആപ്പ് തുറന്ന് അതിലെ കസ്റ്റമർ സർവ്വീസ് സെന്റർ വഴി പരാതി നല്‍കാനാവും.
പരാതി നല്‍കുമ്പോള്‍ കസ്റ്റമർ ഐഡിയും ട്രാൻസാക്ഷന്റെ സ്ക്രീൻഷോട്ടും നല്‍കണം. ആപ്പില്‍ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഫോണ്‍ മുഖേന പരാതി നല്‍കാം. ഇനി ഈ രണ്ട് മാർഗങ്ങളിലൂടെയും പരിഹാരം ലഭിച്ചില്ലെങ്കില്‍ രാജ്യത്തെ യുപിഐ പേയ്മെന്റുകളുടെ മേല്‍നോട്ടം വഹിക്കുന്ന നാഷ്ണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ബന്ധപ്പെടുകയും പരാതി നല്‍കുകയും ചെയ്യാം.

