തിരുവനന്തപുരം: കഴിഞ്ഞ 5 മാസത്തിനിടെ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചത് 12 യാത്രക്കാർ 25 പേർക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ഈസാഹചര്യത്തില്‍ യാത്രക്കാർ സുരക്ഷിതമായ യാത്രാ രീതികള്‍ പാലിക്കണമെന്ന് റെയില്‍വേ സുരക്ഷാ സേന അഭ്യർത്ഥിച്ചു. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കോച്ചിന്റെ വാതിലില്‍ നില്‍ക്കുന്നതും ചവിട്ടുപടികളില്‍ നിന്നു യാത്ര ചെയ്യുന്നതും ഒഴിവാക്കണം.
ചെറിയ അശ്രദ്ധ പോലും ഗുരുതരമായ പരുക്കുകള്‍ക്കും മരണത്തിനും കാരണമാകും.
വളവുകള്‍ ബ്രേക്കിങ്, ട്രെയിനിലെ തിരക്ക് പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥത എന്നിവകാരണം ബാലൻസ് നഷ്ടപ്പെട്ടു പുറത്തേക്കു തെറിച്ചുവീഴാൻ സാധ്യതയുള്ളതിനാല്‍ ട്രെയിനില്‍ പ്രവേശിച്ചാലുടൻ കോച്ചിനുള്ളിലേക്ക് പൂർണ്ണമായും കയറിനില്‍ക്കണം.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഒരുകാരണവശാലും കയറുകയോ ഇറങ്ങുകയോ ചെയ്യരുത്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും ട്രെയിൻ യാത്ര അതീവ ശ്രദ്ധയോടെ നടത്തണമെന്നും ആർപിഎഫ് അഭ്യർത്ഥിച്ചു.

