Dailyhunt
6 ശതമാനത്തില്‍ നിന്ന് 12 ലേക്ക്; 2026 തിരഞ്ഞെടുപ്പ് ബിജെപിയെ തുണയ്ക്കുമോ?

6 ശതമാനത്തില്‍ നിന്ന് 12 ലേക്ക്; 2026 തിരഞ്ഞെടുപ്പ് ബിജെപിയെ തുണയ്ക്കുമോ?

കേരള നിയമസഭ തിരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ ഇനി ദിവസങ്ങള്‍ മാത്രം! യുഡിഎഫ് പ്രതീക്ഷയിലാണ്. എല്ലാ എക്‌സിറ്റ് പോള്‍ സര്‍വെകളും എല്‍ഡിഎഫിന്റെ വിജയം പ്രവചിച്ചിരിക്കുന്നു.

എല്‍ഡിഎഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല. സര്‍വെ ഫലങ്ങള്‍ക്കപ്പുറം ഭരണ തുടര്‍ന്ന ഉണ്ടാകുമെന്നു തന്നെയാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. അപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയോ? അധികാരം കിട്ടുമെന്നത് വിദൂര സ്വപ്‌നത്തില്‍ പോലും ഉണ്ടാവില്ല. എന്നാല്‍, കേരളത്തില്‍ ബിജെപി ക്രമേണ വളരുകയാണ്. ബിജെപിയുടെ വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കുന്നു. ഏറ്റവും ഒടുവില്‍ വന്ന ഡിബി ലൈവ് സര്‍വെയില്‍ എന്‍ഡിഎക്ക് 15 ശതമാനം വോട്ട് ലഭിപ്പിക്കുമെന്നാണ് പ്രവചിക്കുന്നത്.

നേമത്ത് പൂട്ടി പോയ അക്കൗണ്ട് കേരളത്തില്‍ പലയിടത്തും തുറക്കാന്‍ ബിജെപി മുന്നണിക്ക് കഴിയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്ക് പോലും വലിയ ആത്മവിശ്വാസമുണ്ടാവില്ല. പുതിയ സംസ്ഥാന പ്രസിഡന്റിനു കീഴില്‍ ബിജെപി വലിയ മുന്നേറ്റമാണ് കേരളത്തില്‍ നടത്തിയത്. അതിന് ഫലമുണ്ടായില്ലെങ്കില്‍ അത് വലിയ ക്ഷീണം നേതൃത്വത്തിനു നല്‍കും. ശബരിമല യുവതി പ്രവേശം പോലെയുള്ള കത്തുന്ന വിഷയങ്ങളുണ്ടായിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് ലഭിച്ചില്ല. ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് തൃശൂര്‍ സീറ്റ് മാത്രം. സുരേഷ് ഗോപിയുടെ ജയം വലിയ ആശ്വാസം ബിജെപിക്ക് നല്‍കി. 16 ശതമാനത്തിനടുത്ത് വോട്ടിംഗ് ശതമാനവും ബിജെപിക്ക് ലോക് സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ?

2021 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക സീറ്റ് കൂടി പിടിച്ചെടുത്താണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയത്. 2016 ലാണ് ഒ രാജഗോപാല്‍ നേമത്ത് ജയിച്ചത്. രാജഗോപാലിന്റെ വ്യക്തിപ്രഭാവത്തിനാണ് വോട്ട് കിട്ടിയതെന്നായിരുന്നു വിലയിരുത്തല്‍. 2021 ല്‍ നേമം സീറ്റ് വി ശിവന്‍കുട്ടിയെ ഇറക്കി സിപിഎം തിരിച്ചുപിടിച്ചു.

2011 ലെ തിരഞ്ഞെടുപ്പില്‍ 6.06 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ വോട്ട് ഷെയര്‍. 2016 ല്‍ അത് 14.96 ശതമാനമായി ഉയര്‍ന്നു. അതായത് 2011 ല്‍ നിന്ന് 2016 ല്‍ എത്തിയപ്പോള്‍ 8.9 ശതമാനം വോട്ട് ഷെയര്‍ ബിജെപി വര്‍ദ്ധിപ്പിച്ചു. 2021-ല്‍ 12 ശതമാനത്തോളം വോട്ട് വിഹിതം ബിജെപിക്ക് ലഭിച്ചു. 2026-ല്‍ ബിജെപിയുടെ വോട്ട് വിഹിതം എത്രയാവും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സാധ്യമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. തലസ്ഥാന നഗരത്തിന്റെ ഭരണം സ്വന്തമാക്കിയത് വലിയ നേട്ടമാണ്. തുടര്‍ച്ചയായി വോട്ട് വിഹിതം കൂടുന്നുണ്ടെങ്കിലും അത് സീറ്റുകളാക്കി മാറ്റുന്നതില്‍ ബിജെപിക്ക് പരിമിതിയുണ്ടെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi