Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആധുനിക സാങ്കേതിക വിദ്യ തുണയായി: മോഷണ കേസ് പ്രതി പിടിയില്‍

ആധുനിക സാങ്കേതിക വിദ്യ തുണയായി: മോഷണ കേസ് പ്രതി പിടിയില്‍

കൊച്ചി: വാഴക്കാല പടമുകള്‍ പീച്ചംപിള്ളി റോഡിലെ 'മെട്രോ പവർ ടൂള്‍സ്' സ്ഥാപനത്തില്‍ നടന്ന മോഷണക്കേസിലെ പ്രതിയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.

എളംകുന്നപുഴ തെക്കേമാലിപ്പുറം സ്വദേശി പി കെ അനീഷ് (41) ആണ് പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.മെയ് 9-ാം തീയതി രാത്രി സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് അകത്ത് കടന്ന പ്രതി പണവും സി സി ടി വി ഉപകരണങ്ങളും കോപ്പർ വയറുകളും ഉള്‍പ്പെടെ 46,000 രൂപയുടെ സാധനങ്ങള്‍ കവർന്നിരുന്നു.സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനിടെ, രാത്രിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ 'ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ്' സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യക്തത വരുത്തിയാണ് പോലീസ് പ്രതിയെയും ഓട്ടോറിക്ഷ നമ്പറും തിരിച്ചറിഞ്ഞത്.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ നോർത്ത് പറവൂരില്‍ നിന്ന് പ്രതിയെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും, മോഷണ വസ്തുക്കള്‍ നശിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്തതായി മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.സബ് ഇൻസ്പെക്ടർ വി ബി അനസ് ,ജാഫർ, എസ്‌ സി പി ഒ മാരായ ജോണ്‍ അബ്രഹാം, ഷിബു, സി പി ഒ വിജു സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi