Dailyhunt
ആരാണാഭാഗ്യവാന്‍; തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് അല്‍പ്പസമയത്തിനകം

ആരാണാഭാഗ്യവാന്‍; തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് അല്‍പ്പസമയത്തിനകം

തിരുവനന്തപുരം: തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് അല്‍പ്പസമയത്തിനകം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. കൊറോണയുടെ പശ്ചാത്തലത്തിലും ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചത് വിറ്റു പോയിരുന്നു. ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതോടെ വീണ്ടും 2.1 ലക്ഷം ടിക്കറ്റുകള്‍ കൂടി പുറത്തിറക്കി. ശനിയാഴ്ചയും വിവിധ ജില്ലാ ഓഫിസുകള്‍ പ്രവര്‍ത്തിച്ചാണ് വിതരണം നടത്തിയിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi