Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം മനസിലാകുന്ന ഭാഷയില്‍ രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി

അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം മനസിലാകുന്ന ഭാഷയില്‍ രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയില്‍ വേണം കാരണം അറിയിക്കാനെന്നും, കാരണങ്ങള്‍ രേഖാമൂലം നല്‍കാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ഭരണഘടനയുടെ 22(1)ാം അനുച്ഛേദ പ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ രേഖാമൂലം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, ജസ്റ്റിസ് അതുല്‍ എസ്. ചന്ദ്രൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 'അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിന്റെ കാരണങ്ങള്‍ അന്വേഷണ ഏജന്‍സി ആ സമയത്ത് തന്നെ നല്‍കേണ്ടതാണ്, അത് രേഖാമൂലമുള്ളതും അറസ്റ്റിലായ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിലുമായിരിക്കണം' സുപ്രീം കോടതി വ്യക്തമാക്കി.

അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കാതെ ഒരാളെയും കസ്റ്റഡിയില്‍ വെക്കാന്‍ കഴിയില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ എന്തുതന്നെയായാലും പൗരന്റെ അവകാശങ്ങള്‍ അതീവ പ്രധാനമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) തുടങ്ങിയ പ്രത്യേക നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

ആദ്യ അറസ്റ്റ് നിയവിരുദ്ധമാണെന്ന പ്രഖ്യാപിക്കപ്പെട്ട വ്യക്തിയെ വീണ്ടും അറസ്റ്റ് ചെയ്യണമെങ്കില്‍ മതിയായ കാരണങ്ങള്‍ നിരത്താന്‍ അന്വേഷണ ഏജന്‍സിക്ക് സാധിക്കം കൂടാതെ അറസ്റ്റിന് മജിസ്ട്രേറ്റിന്റെ ഉത്തരവ് വാങ്ങണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi