Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അതിവേഗ പാത ഡിപിആര്‍: ഇടക്കാല റിപ്പോര്‍ട്ട് ഉടൻ

അതിവേഗ പാത ഡിപിആര്‍: ഇടക്കാല റിപ്പോര്‍ട്ട് ഉടൻ

പൊന്നാനി: റെയില്‍വേ വിദഗ്ധർ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നഅതിവേഗ റെയില്‍പാത പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് 10 ദിവസത്തിനകം റെയില്‍വേ മന്ത്രാലയത്തിനും മുഖ്യമന്ത്രി വി.ഡി.സതീശനും കൈമാറും.

വിശദ പദ്ധതി രേഖ അറുപതുശതമാനം പൂർത്തിയായി. തിരുവനന്തപുരം മുതല്‍ കണ്ണൂർ വരെയുള്ള 4732 കിലോമീറ്റർ പാത സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്.

കണ്ണൂരില്‍ നിന്ന് 3.5 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താം. രണ്ടാം ഘട്ടത്തില്‍ വയനാട്ടിലേക്കു നീട്ടുകയും ചെയ്യാം. ഡിപിആറിന്റെ ഭാഗമായി മണ്ണു പരിശോധനയും ഭൂമിയുടെ അളവെടുക്കലുമാണ് ശേഷിക്കുന്നത്.

ഇതിന് സർക്കാർ അനുമതി വേണം. തിരുവനന്തപുരം നഗരത്തില്‍ മാത്രം 6 കിലോമീറ്റർ തുരങ്കവും ബാക്കിയെല്ലായിടത്തും മേല്‍പാതയുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi