Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിഎസ്-3, ബിഎസ്-4 ഡീസല്‍ വാഹനങ്ങളെ ബിഎസ്-6ലേക്ക് മാറ്റാമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ബിഎസ്-3, ബിഎസ്-4 ഡീസല്‍ വാഹനങ്ങളെ ബിഎസ്-6ലേക്ക് മാറ്റാമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.

ബിഎസ്-3, ബിഎസ്-4 വിഭാഗത്തിലുള്ള പഴയ ഡീസല്‍ ട്രക്കുകള്‍ക്കും ബസുകള്‍ക്കും പ്രത്യേക എമിഷന്‍ കണ്‍ട്രോള്‍ ഉപകരണം ഘടിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്സ് (സിയാം) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡല്‍ഹി ഐഐടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 4,000 മുതല്‍ 5,000 രൂപ വരെയാണ് ഉപകരണത്തിന്റെ ചെലവ്. പഴയ ഡീസല്‍ വാഹനങ്ങളില്‍ ഈ ഉപകരണം ഘടിപ്പിക്കുന്നതിലൂടെ അവയുടെ മലിനീകരണ തോത് ബിഎസ്-6 വാഹനങ്ങളുടേതിന് സമാനമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഉപകരണം ഘടിപ്പിച്ചാല്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ മലിനീകരണം 90 ശതമാനം വരെ കുറയ്ക്കാനും നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളല്‍ 60 ശതമാനം വരെ കുറയ്ക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം കുറഞ്ഞ ചെലവില്‍ അവയുടെ മലിനീകരണം നിയന്ത്രിക്കുകയാണ് ലക്ഷ്യം. പഴയ ഹെവി ഡീസല്‍ വാഹനങ്ങള്‍ കൊണ്ടുള്ള മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പദ്ധതിക്കും അനുബന്ധമായാണ് പുതിയ നടപടി.

മലിനീകരണ നിയന്ത്രണ ഉപകരണത്തിന്റെ ഉപയോഗം ഏകീകരിക്കുന്നതിനായി ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്സ് (എഐഎസ്) 228 വിജ്ഞാപനം ചെയ്യുന്നതിനുള്ള നടപടികളിലാണ് റോഡ് ഗതാഗത മന്ത്രാലയം. വാണിജ്യാടിസ്ഥാനത്തില്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് മുമ്പ് ഈ ഉപകരണങ്ങള്‍ പാലിക്കേണ്ട സാങ്കേതിക സവിശേഷതകളും പ്രവര്‍ത്തനക്ഷമതാ മാനദണ്ഡങ്ങളും ഇതില്‍ വ്യക്തമാക്കും.

യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ (യൂറോ) അനുസരിച്ച്‌ ഇന്ത്യ രൂപപ്പെടുത്തിയ മലിനീകരണ നിയന്ത്രണച്ചട്ടങ്ങളാണ് ഭാരത് സ്റ്റേജ് (ബിഎസ്). ഇതിന്റെ നാലാം പതിപ്പാണു ബിഎസ്-4. പെട്രോള്‍ എന്‍ജിന്‍, ഡീസല്‍ എന്‍ജിന്‍ തുടങ്ങിയ ആന്തരിക ദഹന എന്‍ജിനുകള്‍ പുറത്തുവിടുന്ന മലിനീകരണ വാതകങ്ങളുടെയും വസ്തുക്കളുടെയും അളവു സംബന്ധിച്ച മാനദണ്ഡങ്ങളാണിവ. ബിഎസ്-3 പ്രകാരമുള്ളവയുടെ പകുതിയില്‍ത്താഴെ നിര്‍ഗമനമേ ബിഎസ്-4 ചട്ടങ്ങള്‍ അനുവദിക്കുന്നുള്ളൂ. ബിഎസ് 3 വാഹനങ്ങളെക്കാള്‍ 80 ശതമാനത്തോളം കുറവ് മലിനീകരണം മാത്രമേ ബിഎസ് 4 വാഹനങ്ങള്‍ സൃഷ്ടിക്കൂ എന്നാണ് കണക്കുകൂട്ടല്‍. 2020ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ്-6 ചട്ടങ്ങള്‍ ബിഎസ്-4 ചട്ടങ്ങളെക്കാള്‍ കര്‍ശനമാണ്.

എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ പുറത്തെത്തുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രജന്‍ ഓക്‌സൈഡ്, പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ തുടങ്ങിയവയുടെ അളവാണു ബിഎസ് ചട്ടങ്ങള്‍ പറയുന്നത്. 2010 ഏപ്രില്‍ മുതല്‍ 13 നഗരങ്ങളില്‍ കാറുകള്‍ക്ക് ബിഎസ് 4 ചട്ടങ്ങള്‍ ബാധകമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളും ബിഎസ്-4 കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ബാധകമാക്കിയിരുന്നു. അതുകൊണ്ടാണു കെഎസ്‌ആര്‍ടിസി 2016 ഏപ്രിലിനു മുന്‍പു വാങ്ങിയ ഷാസികളില്‍ നിര്‍മിച്ച 275 ബസുകള്‍ ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്തു നിരത്തിലിറക്കാന്‍ തടസ്സം നേരിട്ടത്.

ഭാരത് സ്റ്റേജ്

1991ലാണ് ആദ്യമായി ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍വന്നത്. ആദ്യം പെട്രോള്‍ വാഹനങ്ങള്‍ക്കായിരുന്നു. തൊട്ടടുത്ത വര്‍ഷം ഡീസല്‍ എന്‍ജിനുകള്‍ക്കുള്ള ചട്ടങ്ങള്‍ നിലവില്‍വന്നു. എന്നാല്‍ യുറോപ്യന്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ ആധാരമാക്കി 2000 ലാണ് ഭാരത് സ്റ്റേജ് നിലവില്‍ വരുന്നത്. ഘട്ടംഘട്ടമായാണ് മലീനീകരണ നിലവാരങ്ങള്‍ നടപ്പാക്കാറ്. 2000 ല്‍ ഇന്ത്യമുഴുവന്‍ ഭാരത് സ്റ്റേജ് ഒന്നായി പ്രഖ്യാപിച്ചു. 2001 എപ്രില്‍ മുതല്‍ നാഷണല്‍ ക്യാപ്പിറ്റല്‍ റീജണുകളിലും മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോനഗരങ്ങളിലും, 2003-ല്‍ പതിമൂന്ന് നഗരങ്ങളിലും 2005-ല്‍ രാജ്യവ്യാപകമായും ബിഎസ് 2 ചട്ടം നിലവില്‍ വന്നു. അതായത് ബിഎസ് 2 മലീനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ റജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളു.

2005 ഏപ്രില്‍ മുതല്‍ എന്‍സിആറിലും മറ്റ് 13 നഗരങ്ങളിലും ബിഎസ് 3 നിലവില്‍ വന്നു. 2010 ലാണ് ബിഎസ് 3 രാജ്യവ്യാപകമായി നിലവില്‍ വന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ ജനപ്രിയ കാര്‍ മാരുതി 800 ന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. തുടര്‍ന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് ബിഎസ് 4 രാജ്യവ്യാപകമായി നിലവില്‍ വരുന്നത്. 2016 ഏപ്രില്‍ മുതല്‍ എന്‍സിആറിലും മറ്റ് 13 നഗരങ്ങളിലും ബിഎസ് 4 നിലവില്‍ വന്നിരുന്നു. അടുത്തത് ബിഎസ് 5 ആണെങ്കിലും മലീനീകരണ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ബിഎസ് 5 ഓഴിവാക്കി ബിഎസ് 6 നിലവാരത്തിലേയ്ക്ക് 2020ല്‍ എത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ബിഎസ് 4 ഇന്ധനവും

എന്‍ജിന്‍ ഘടകങ്ങളും വാഹനങ്ങളും മാത്രമല്ല ബിഎസ് 4-ലേക്കു മാറേണ്ടത്. രാജ്യത്തെ ഇന്ധനത്തിന്റെ നിലവാരവും ഏപ്രില്‍ മുതല്‍ ബിഎസ് 4 4-ലേക്കു മാറും. 2010 ലാണു രാജ്യത്ത് ബിഎസ് 4 നിലവാരമുള്ള ഇന്ധനം അവതരിപ്പിച്ചത്. 2016 ലെ കണക്കുകള്‍ പ്രകാരം 39 നഗരങ്ങളില്‍ നിലവില്‍ ബിഎസ് 4 ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം തന്നെ രാജ്യവ്യാപകമായി ബിഎസ് 4 ഇന്ധനം ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ് നാലിലുള്ള ഇന്ധനം പുറത്തിറക്കാനായി 18,000 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ട്

വില്‍ക്കാതെ കിടക്കുന്ന ബിഎസ് വാഹനങ്ങളുടെ എണ്ണം 8.24 ലക്ഷം

പാസഞ്ചര്‍ കാറുകളില്‍ ഭൂരിഭാഗവും നേരത്തെ തന്നെ ബിഎസ് 4 നിലവാരത്തില്‍ എത്തിയിരുന്നതുകൊണ്ട് അവരെ ഈ നിര്‍ദ്ദേശം കാര്യമായി ബാധിക്കാനിടയില്ല. എന്നാല്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങളേയും വലിയ വാഹനങ്ങളേയുമാണ് ഇതു കാര്യമായി ബാധിക്കുന്നത്. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സൂപ്രീംകോടതിക്കു നല്‍കിയ കണക്കുകള്‍ പ്രകാരം 2010 മുതല്‍ രാജ്യത്തെ 41 കമ്പനികള്‍ 13 കോടി ബിഎസ് 3 വാഹനങ്ങളാണു നിര്‍മിച്ചത്. ഇതില്‍ 8.24 ലക്ഷം വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കപ്പെടാതെ ബാക്കിയാണ്. അതില്‍ 6.71 ലക്ഷം ഇരുചക്ര വാഹനങ്ങളും 96,000 ട്രക്കുകളും 16,000 കാറുകളുമാണുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi