ന്യൂഡല്‍ഹി: ബിജെപി രാജ്യസഭ എംപി രാംറാവു സഖാറാം വാദ്കുട്ടെ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ പര്‍ഭാനി സ്വദേശിയായ വാദ്കുട്ടെ, ഈ വര്‍ഷം ഏപ്രിലിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2014 ജൂണ്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ വാദ്കുട്ടെ മഹാരാഷ്ട്ര നിയമനിര്‍മ്മാണ കൗണ്‍സില്‍ (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചുമയെത്തുടര്‍ന്ന് നവംബര്‍ 20-നാണ് വാദ്കുട്ടെയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാന ഷീപ്പ് ആന്‍ഡ് ഗോട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹകരണ മേഖലയിലും വാദ്കുട്ടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാംറാവുവിന്റെ വിയോഗത്തില്‍ ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ അനുശോചിച്ചു.

