Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബ്രിട്ടണിലെ ആദ്യ എഐ മന്ത്രി ഇന്ത്യക്കാരന്‍; ബിഹാര്‍ സ്വദേശി കനിഷ്‌ക നാരായണ്‍ ചുമതലയേറ്റു

ബ്രിട്ടണിലെ ആദ്യ എഐ മന്ത്രി ഇന്ത്യക്കാരന്‍; ബിഹാര്‍ സ്വദേശി കനിഷ്‌ക നാരായണ്‍ ചുമതലയേറ്റു

ണ്ടന്‍: ബ്രിട്ടണിലെ ആദ്യ ഐടി മന്ത്രിയായി ബിഹാര്‍ സ്വദേശി കനിഷ്‌ക നാരായണ്‍ ചുമതലയേറ്റു. മുസഫര്‍പുരിലാണ് കനിഷ്‌ക ജനിച്ചത്.

കനിഷ്‌കയുടെ പന്ത്രണ്ടാം വയസ്സിലാണ് മാതാപിതാക്കള്‍ ബിഹാറില്‍ നിന്നും വെയില്‍സിലെ കാര്‍ഡിഫിലേക്ക് താമസം മാറ്റിയത്.

ബ്രിട്ടണിലെ പ്രശസ്തമായ എറ്റണ്‍ കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തിയ കനിഷ്‌ക, ഓക്‌ഫോര്‍ഡില്‍ നിന്നും പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, തത്വശാസ്ത്രം എന്നിവയില്‍ ബിരുദവും യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കി.

ലേബര്‍ പാര്‍ട്ടിയിലൂടെയാണ് കനിഷ്‌കയുടെ രാഷ്ട്രീയ പ്രവേശം. പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി ഒഫ സ്റ്റേറ്റായി നിയമിച്ചു. തുടര്‍ന്നാണ് എഐ മന്ത്രിപദവിയില്‍ എത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi