ന്യൂഡല്‍ഹി: സഹകരണ സൊസൈറ്റി വിഭാഗത്തില്‍ ഇന്ത്യയിലെ മികച്ച ബിസിനസ് വളർച്ചയ്ക്കുള്ള പുരസ്കാരം പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്.
2026 നവംബർ 19-ന് ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ നടന്ന *Indian Cooperative Summit & Excellence Award 2026* വേദിയിലാണ് പുരസ്കാരം സമ്മാനിച്ചത്.
സൊസൈറ്റിക്കുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ശൈലേഷ് സി. നായരും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീ. പൗസൻ വർഗീസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര ധനകാര്യ മന്ത്രാലയ ഉപദേഷ്ടാവും നബാർഡിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മുൻ ഡയറക്ടറുമായ ശ്രീ. സതീഷ് മറാത്തയാണ് പുരസ്കാരം സമ്മാനിച്ചത്.
ഇന്ത്യൻ സഹകരണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഉച്ചകോടിയില്‍ ലഭിച്ച ഈ അംഗീകാരം, പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വളർച്ചയ്ക്കും പ്രവർത്തന മികവിനുമുള്ള ദേശീയതലത്തിലുള്ള അംഗീകാരമായി.

