Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദേവസ്വം ഭരണസമിതിയുടെ അവസ്ഥ:   ഗുരുവായൂര്‍ ഗോശാല തുറന്നുകൊടുക്കുന്നില്ലെന്ന് ആക്ഷേപം

ദേവസ്വം ഭരണസമിതിയുടെ അവസ്ഥ: ഗുരുവായൂര്‍ ഗോശാല തുറന്നുകൊടുക്കുന്നില്ലെന്ന് ആക്ഷേപം

ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയുടെ അവസ്ഥ മൂലം കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗോശാലതുറന്നുകൊടുക്കുന്നില്ലെന്ന് ആക്ഷേപം.

ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് ഗണപതി ക്ഷേത്രത്തിന് സമീപത്ത് നാലുകോടിയോളംമുടക്കിഒരുവര്‍ഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച്‌ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ഗോശാല ഉദ്ഘാടനം ചെയ്‌തെങ്കിലും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നില്ല. നിലവില്‍ നാല്‍പ്പത്ത് പശുക്കളാണ് ഗോശാലയില്‍ ഉള്ളത്.പശുക്കളുടെ പരിപാലനത്തിനായി മുഴുവന്‍ സമയവും ദേവസ്വം ജീവനക്കാരും,സൂപ്രവൈസറും, മൃഗഡോക്ടറും ഗോശാലയിലുണ്ട്.എന്നാല്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി തെയ്യാറാവാത്തതാണ് ഗോശാല തുറക്കാന്‍ വൈകുന്നത്.ആദ്യ ഘട്ടത്തില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കിലും പുതിയ ഭരണ സമിതി പിന്നീട് അദ്ദേഹത്തെ പിന്‍വലിക്കുകയായിരുന്നു.കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഭക്തര്‍ക്കായി ഗോപൂജ ചെയ്യാന്‍ സൗകര്യം ഉണ്ടെങ്കിലും ദേവസ്വം ജീവനക്കാരെ നിയമിക്കാതെ ഒളിച്ചുകളിക്കുകയാണ്.10,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്നുനിലകളോടു കൂടിയ കെട്ടിടത്തിന്റെ രണ്ട് നിലകളില്‍ 60 പശുക്കളെ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi