Dailyhunt
ദി ബിസിനസ് ക്ലബ്: മൈജി ചെയര്‍മാൻ എ. കെ. ഷാജി വീണ്ടും പ്രസിഡന്റ്.

ദി ബിസിനസ് ക്ലബ്: മൈജി ചെയര്‍മാൻ എ. കെ. ഷാജി വീണ്ടും പ്രസിഡന്റ്.

കോഴിക്കോട് : മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബിന്റെ 2026-2028 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് എ. കെ ഷാജി (ചെയർമാൻ, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ), സെക്രട്ടറി മെഹറൂഫ് മണലൊടി (സി എം ഡി ജി ടെക് ഗ്രൂപ്പ് ), ട്രഷറർ കെ.വി സക്കീർ ഹുസൈൻ ( സി എം ഡി മെർമർ ഇറ്റാലിയ ) എന്നിവർ തുടർച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.

2011 ല്‍ ആരംഭിച്ച ബിസിനസ് ക്ലബ് സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെ നടത്താറുണ്ട്.

വയനാട് പ്രളയബാധിതർക്കായി സഹായം നല്‍കിയതിനു പുറമെ, വീടുകള്‍ നിർമിച്ച്‌ നല്‍കുക, യുവ ജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെയും അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനെതിരെയും കാർ റാലി സംഘടിപ്പിക്കുക, അശരണരായ ആളുകള്‍ക്ക് ആശ്വാസമേകാനുള്ള പ്രവർത്തനങ്ങള്‍ നടത്തുക പോലുള്ള വിവിധ സേവനപ്രവർത്തനങ്ങളും ദി ബിസിനസ് ക്ലബ് നേതൃത്വം നല്‍കുന്നു.ടി ബി സി ബാന്റ് എന്ന മ്യൂസിക് ട്രൂപ്പ് , വനിതകള്‍ക്കായുള്ള ടി ബി സി ക്യൂൻ എന്ന കൂട്ടായ്മ തുടങ്ങിയവ ദി ബിസിനസ് ക്ലബിന്റെ ഭാഗമാണ്.

കോഴിക്കോട് നടന്ന ടി ബി സി വൈബ് എന്ന സംഗീത നിശ, നവാഗതരായ സംരംഭകർക്ക് മാർഗ്ഗനിർദ്ദേശം നല്‍കാൻ സംഘടിപ്പിച്ച ബിസിനസ്സ് കോണ്‍ക്ലേവ് തുടങ്ങിയ കോഴിക്കോട് തരംഗം സൃഷ്ടിച്ച പരിപാടികള്‍ സംഘടിപ്പിക്കുവാൻ ദി ബിസിനസ്സ് ക്ലബിന് കഴിഞ്ഞു. ഇനിയും ഇത്തരം പ്രവർത്തനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും ദി ബിസിനസ് ക്ലബ് തുടർന്നും നടപ്പാകുമെന്ന് ടി ബി സി പ്രസിഡന്റ് എ. കെ ഷാജി അറിയിച്ചു. സൗഹൃദമാണ് ലഹരി എന്ന ആശയം ഉയർത്തി ലഹരിക്കെതിരെ പുതിയ ക്യാമ്പയിൻ തുടക്കമിട്ടതായി ജനറല്‍ സെക്രട്ടറി മെഹറൂഫ് മണലൊടിയും പറഞ്ഞു.

ബിസിനസ് ക്ലബ് ട്രസ്റ്റിമാരായി ലിപി അക്ബർ ( എം ഡി, ലിപി പബ്ലക്കേഷൻസ് ), അൻവർ സാദത്ത് ( കാപ്കോണ്‍ സിറ്റി) എന്നവരും , വൈസ് പ്രസിഡന്റായി അബ്ദുള്‍ ജലീല്‍ ( മെറാള്‍ഡ ജ്വല്ലേഴ്സ് ), സുബൈർ കൊളക്കാടൻ ( കൊളക്കാടൻ കണ്‍സ്ട്രക്ഷൻ) , രൂപേഷ് കൊളിയോട്ട് (ആര്യഭവൻ ), അബ്ദുള്‍ ദലീല്‍ ആർ ( മലബാർ ഗോള്‍ഡ് & ഡയമണ്ട്സ് ) എന്നവരും, ജോയിൻ സെക്രട്ടറിയായി സി എസ് ആഷിഖ് എ. എം (ആഷിഖ് & അസോസിയേറ്റ്സ് ) , വിഷ്ണു ആർ ജി ( ആർ ജി ഗ്രൂപ്പ് ) , മുസ്തഫ ടി വി ( മദർ ഒപ്റ്റിക്കല്‍സ് & ഡെന്റല്‍) , ഹുമയൂണ്‍ കള്ളിയത്ത് ( എം ഡി, കള്ളിയത്ത് ടി എം ടി സ്റ്റീല്‍ ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi