Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍

ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍

ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി കിഴക്കന്‍ മേഖലാ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍.

തിലക് വര്‍മ നയിക്കുന്ന ദക്ഷിണ മേഖലയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ നായകന്റെ ഇന്നിങ്സിലൂടെ ഇഷാന്‍ കിഷന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.

മത്സരത്തിന്റെ ഒന്നാം ദിനം സെഞ്ചുറിയുമായി കളം നിറഞ്ഞ ഇഷാന്‍, രണ്ടാം ദിനത്തിലും ദക്ഷിണ മേഖല ബൗളര്‍മാര്‍ക്കെതിരേ മികവ് തുടര്‍ന്നു. ഇതോടെ ദുലീപ് ട്രോഫി ചരിത്രത്തില്‍ ഫൈനലില്‍ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്ററെന്ന നേട്ടവും താരത്തിന് സ്വന്തമായി. നാല് താരങ്ങള്‍ മാത്രമാണ് ഇതിനുമുമ്പ് ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ളത്.

ഈ ഇന്നിങ്‌സോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 4,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനും ഇഷാന് സാധിച്ചു. ഫസ്റ്റ് ക്ലാസ് കരിയറിലെ അദ്ദേഹത്തിന്റെ പത്താമത്തെ സെഞ്ചുറിയാണിത്. 301 പന്തില്‍ നിന്ന് 250 റണ്‍സെടുത്ത ഇഷാന്‍ ഒടുവില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. നിലവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സെന്ന ശക്തമായ നിലയിലാണ് കിഴക്കന്‍ മേഖല. ഇഷാന് പുറമെ കുമാര്‍ കുശാഗ്ര സെഞ്ചുറി (132 പന്തില്‍ 101) നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi