Monday, 28 May, 1.13 am കലാകൗമുദി

കേരളം
ദുരഭിമാനക്കൊല;കോട്ടയത്ത് നാളെ ബി ജെ പി ഹര്‍ത്താല്‍

കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയത്ത് നാളെ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു നിഗമനം.

സംഭവത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. അതേ സമയം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.

വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോ(20)യുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്ബുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച്‌ അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച്‌ സംഘം കെവിനുമായി പോകുകയായിരുന്നു.



Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top