Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ വര്‍ഷം വിദേശനിക്ഷേപകരുടെ വിറ്റൊഴിക്കല്‍

ഈ വര്‍ഷം വിദേശനിക്ഷേപകരുടെ വിറ്റൊഴിക്കല്‍

കൊച്ചി: രാജ്യത്തെ ഓഹരി വിപണികളില്‍ നിന്ന് ഈ വർഷം ഇതുവരെ വിദേശസ്ഥാപന നിക്ഷേപകർ പിൻവലിച്ചു കൊണ്ടുപോയത് 2 ലക്ഷം കോടി രൂപ.

പശ്ചിമേഷ്യയിലെ യുദ്ധമാണ് വിദേശനിക്ഷേപകരുടെ പിൻവാങ്ങലിന്റെ ആക്കം കൂട്ടിയത്.

2025 ല്‍ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണയില്‍ നിന്നു പിൻവലിച്ചത് 2.4 ലക്ഷം കോടി രൂപയായിരുന്നു.

2024 ല്‍ 1.29 ലക്ഷം കോടി രൂപയും ഈ വർഷം ആദ്യ 4 മാസങ്ങളില്‍ തന്നെ ഇത്ര വലിയ തുകയുടെ പിൻവലിക്കല്‍ നടന്നതിനാല്‍ ഇതുവരെയുള്ള കണക്കുകളെയെല്ലാം മറികടക്കുമെന്നാണ് വിലയിരുത്തലുകള്‍ 2024 ന്റെ പകുതി മുതല്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകരുടെ വൻതോതിലുള്ള വിറ്റൊഴിക്കല്‍ തുടങ്ങിയിരുന്നു.

ഓഹരികളുടെ ഉയർന്ന മൂല്യം കമ്പനികളുടെ മോശം പാദഫലങ്ങള്‍ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍, സ്വർണം വെള്ളി പോലുള്ള മൂല്യമേറിയ ലോഹങ്ങളുടെ വിലയിലുണ്ടായ വൻ മുന്നേറ്റം തുടങ്ങിയവയായിരുന്നു കാരണങ്ങള്‍ ചൈന, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ ഓഹരി വിപണിയിലേക്കു നിക്ഷേപിക്കുന്നതിനായും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളെ കൈവിട്ടു.

ഫെബ്രുവരി അവസാനം പശ്ചിമേഷ്യയിലെ യുദ്ധം ആരംഭിച്ചതോടെയാണ് എഫ്‌ഐഐ പിൻമാറ്റം വിപണിയില്‍ രൂക്ഷമായത്. ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന പണം ഡോളറില്‍ കൊണ്ടുപോകുന്നതാണ് രൂപയെ തളർത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi