Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എല്ലാത്തിനും മാപ്പ്, അമ്മ നേതൃത്വം മാറണം'; മാലാ പാര്‍വതി

'എല്ലാത്തിനും മാപ്പ്, അമ്മ നേതൃത്വം മാറണം'; മാലാ പാര്‍വതി

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം താരസംഘടനയായ അമ്മയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. താന്‍ അടക്കം മുന്‍കൈ എടുത്താണ് വനിതാ നേതൃത്വം വരണം എന്ന് പറഞ്ഞത്.

ഇപ്പോള്‍ അവിടെയും പ്രശ്‌നങ്ങളാണ് അമ്മ നേതൃത്വം മാറണമെന്ന് നടി മാലാ പാര്‍വതി പറഞ്ഞു.

ഇങ്ങനെ നാണക്കേടാകും എന്ന് കരുതിയില്ലെന്നും മാല പാര്‍വതി പറഞ്ഞു. എല്ലാത്തിനും മാപ്പ് ചോദിക്കുകയാണ്. ശ്വേത മേനോനും കുക്കു പരമേശ്വരനും രണ്ട് വഴിക്കാണ് പോകുന്നതെന്നും അവര്‍ പറഞ്ഞു. ടിനി ടോമിനെതിരെയുള്ള നടി അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണ്. ആ കുട്ടി നേരത്തെ തന്നെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നുവെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

അതിനിടെ ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്തെത്തി. അമ്മ ജനറല്‍ സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് പരാതി നല്‍കി. കുടുംബമേളക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാല്‍ അറക്കുന്ന തെറി പറഞ്ഞുവെന്നുമാണ് പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു. ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, നേരത്തെ ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച അന്‍സിബയെ കേള്‍ക്കന്‍ അമ്മ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അന്‍സിബയോട് അമ്മ ഓഫീസില്‍ വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍, എക്സിക്യൂട്ടിവിനു മുന്നില്‍ എത്തുന്നതില്‍ തീരുമാനമെടുത്തില്ലെന്ന് അന്‍സിബ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi